കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവനു 16,080 രൂപയായി 2010 രൂപയാണു ഒരു ഗ്രാമിന് വില. ആദ്യമായാണു ഗ്രാം വില രണ്ടായിരം രൂപ കടക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയെ ബാധിച്ചത്. കറന്‍സിക്കെതിരേ ഡോളര്‍ വില ഇടിഞ്ഞു തുടങ്ങിയതോടെ നിക്ഷേപകര്‍ കരുതല്‍ ശേഖരത്തിനായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഗള്‍ഫ് മേഖലയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സ്വര്‍ണ വിലയെ അനുകൂലിക്കുകയാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നതോടെ വരും ദിവസങ്ങളില്‍ ഡോളര്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതു സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിഷു ആഘോഷങ്ങള്‍ക്കും വരും ദിവസങ്ങളിലെ വിവാഹങ്ങള്‍ക്കും ഇത് തിരിച്ചടിയായി. പലരും വിഷുക്കൈനീട്ടമായി വെള്ളി നാണയങ്ങളാണ് ഇക്കുറി നല്‍കിയത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം