സ്ഥാപനത്തിലെ ജീവനക്കാരനായ തളിപ്പറമ്പ് ഞാറവയല്‍ സ്വദേശി പി.സി.സുബൈര്‍ (41) ആണ് അറസ്റ്റിലായത്. പയ്യന്നൂരിലെ പഴയ ബസ്റ്റാന്റിനു സമീപത്തുള്ള മെന്‍സ് പാര്‍ക്ക് ആന്റ് സിറ്റി ഗേള്‍ എന്ന സ്ഥാപനത്തിലെ ഡ്രസ്സിങ്ങ് റൂമില്‍ നിന്നുമാണ് ഒളിക്യാമറ കണ്ടെത്തിയത്. കടയില്‍ ഷോപ്പിങ്ങിനെത്തിയ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ് വസ്ത്രം മാറുന്നതിനിടെ ക്യാമറ ശ്രദ്ധയില്‍ പെട്ടത്. ലെന്‍സ് മാത്രം പുറത്തു കാണും വിധം പ്രത്യേക രീതിയില്‍ ഒളിച്ചു വച്ചിരിക്കുകയായിരുന്നു മൊബൈല്‍ ക്യാമറ. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് വിദ്യാര്‍ഥിനി പയ്യനൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും മൊബൈല്‍ ക്യാമറ കൈമാറുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതായി കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കടയില്‍ പരിശോധന നടത്തുകയും ജീവനക്കാരനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാള്‍ കടയിലെ സെയിത്സ്മാന്‍-കം സൂപ്പര്‍ വൈസറാണ്. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ കടയുടെ മുന്‍ ഭാഗം അടിച്ചു തകര്‍ത്തു.ജനക്കൂട്ടം കടയിലെ തുണികളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു. രോഷാകുലരായ ജനക്കൂട്ടം കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കും മുമ്പെ പോലീസ് കടയുടെ ഷട്ടര്‍ അടച്ചു. നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ