ആലപ്പുഴ : പരിസ്ഥിതി സ്നേഹികളെ ഏറെ ആകുല പ്പെടു ത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരി ക്കുന്നു. വേമ്പനാട്ടു കായൽ അധികം വൈകാതെ ചതുപ്പു നിലമായി മാറും എന്നു വിദഗ്ധർ അഭിപ്രായ പ്പെട്ടതായി വാര്‍ത്ത.
കഴിഞ്ഞ പ്രളയ ത്തിൽ വന്നടിഞ്ഞ എക്കൽ മണ്ണ്‍ കായ ലിന്റെ ആഴം കുറ ക്കുകയും പല ഭാഗങ്ങ ളിലും ചെടി കൾ വളർന്നു തുടങ്ങി എന്നും രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ ത്തി ന്റെ നിരീ ക്ഷണ ത്തിൽ കണ്ടെത്തി.
കായലിന് ഒരാൾ പ്പൊക്കം പോലും ആഴം ഇല്ലാത്ത സ്ഥല ങ്ങളിൽ അടി ത്തട്ടു വരെ സൂര്യ പ്രകാശം നേരിട്ടു ലഭി ച്ചതോ ടെയാണ് മണ്ണില്‍ ഉണ്ടായിരുന്ന വിത്തുകൾ മുളച്ചത് എന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാർ പറഞ്ഞു. ഈ ചെടികൾ വളർന്നു തുട ങ്ങുന്ന തോടെ കായൽ നികന്ന് ചതുപ്പ് നിലം ആയി തീരും. കയ്യേറ്റം മൂലം ചെറുതാകുന്ന കായൽ കൃത്യമായ പരി ചരണം ഇല്ലാതെ നാശത്തിലേക്കു പോവുക യാണ് എന്നും ഗവേഷകർ പറയുന്നു.
കായലിൽ വന്നടിയുന്ന എക്കൽ മണ്ണ് കലാ കാലങ്ങളില്‍ കുട്ടനാട്ടിലെ കൃഷി ക്കാർ കായ ലില്‍ നിന്നും കുത്തി യെടുത്ത് മട കെട്ടുകയും പറമ്പുകളിൽ നിറ ക്കുക യും ചെയ്തു വന്നിരുന്നു. എന്നാൽ, ഈയിടെ യായി എക്കൽ കുത്തി എടു ക്കുന്നത് കുറഞ്ഞതോടെ മണ്ണു വന്നടിഞ്ഞ് കായലിന്റെ ആഴം വളരെ കുറഞ്ഞു എന്നും കുട്ടനാട്ടി ലെ പല പറമ്പു കളുടെയും അടിത്തട്ട് വെള്ള ത്താൽ നിറഞ്ഞി രിക്കുന്നു എന്നും പരി ശോധന യിൽ കണ്ടെത്തി.
അടിക്കടി കായലിൽ നിന്നു കുത്തിയെടുക്കുന്ന എക്കൽ ഇടാത്തതു കാരണം പറമ്പു കൾ താഴു ന്നത് കെട്ടിട ങ്ങളെയും ബാധിക്കും എന്നും ഗവേഷകര്‍ പറയുന്നു.
- pma