കൊച്ചി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. എം. കെ. സാനുവിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ ‘ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ ‘ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. ശ്രീ നാരായണ ഗുരു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, എം. സി. ജോസഫ്, ബഷീര്‍, ചങ്ങമ്പുഴ, മാമ്മന്‍ മാപ്പിള തുടങ്ങി അടുത്ത കാലത്ത് പി. കെ. ബാലകൃഷ്ണന്‍, വൈലോപ്പള്ളി തുടങ്ങി നിരവധി പ്രമുഖരുടെ ജീവചരിത്രവും എം. കെ. സാനു രചിച്ചിട്ടുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി