തിരുവനന്തപുരം : സാധരണക്കാർക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഉഡാൻ’ വിമാനയാത്ര പദ്ധതിയിൽ കേരളവും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉഡാൻ പദ്ധതിക്കുകീഴിൽ ആഭ്യന്തര സർവ്വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്രവ്യോമയാനമന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ത്രികക്ഷി ധാരണാപത്രം ഒപ്പുവെച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 2018 മുതൽ ഉഡാൻ സർവ്വീസ് തുടങ്ങുകയാണ് ലക്ഷ്യം. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉഡാൻ സർവീസ് നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയിൽ 2500 രൂപയുണ്ടെങ്കിൽ ഒരു മണിക്കൂർ വിമാനയാത്ര സാധ്യമാകും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കണ്ണൂർ, കേരളം, വിമാന സര്‍വീസ്