തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തി ലേക്ക് മാറ്റി വെച്ചു. ഈ മാസം 26 മുതല്‍ തുടങ്ങും എന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷ കളാണ് മാറ്റി വെച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രി സഭാ യോഗ ത്തിലാണ് തീരുമാനം. കേന്ദ്ര മാർഗ്ഗ നിർദ്ദേശം വന്നതിന്നു ശേഷം പരീക്ഷാ തിയ്യതി പ്രഖ്യാപിക്കും.
ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 വരെ നീട്ടിയതും ഇതിനിടെ എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും എന്ന് കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി അറിയിച്ചതു മുതല്‍ വ്യാപകമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം