തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാന ങ്ങളിൽ നിന്നും കൂടുതൽ പേര്‍ നാട്ടിലേക്ക് എത്തുന്നതോടെ കേരള ത്തിൽ കൊവിഡ്-19 രോഗി കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്നു മുഖ്യമന്ത്രി.
സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനമാണ് അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക എന്നതിനാല്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനത്തെ ഭയപ്പെടണം എന്നുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിൽ പത്തു ജില്ലകളിലുള്ള 24 പേര്‍ക്ക് ഇന്ന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന ങ്ങളിൽ നിന്നും എത്തിയ വരില്‍ 12 പേർ രോഗ ബാധിതരാണ്. കണ്ണൂർ (അഞ്ച് പേര്‍), മലപ്പുറം (മൂന്ന് പേര്‍), പത്തനം തിട്ട, ആല പ്പുഴ, തൃശൂർ, പാല ക്കാട് (ഓരോരുത്തര്‍ വീതം) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം