തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.
നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.
സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം