തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.
ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.
മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം