തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണി കള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുവാന്‍ ‘മാതൃ കവചം’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു. വാക്സിനേഷന്‍ ചെയ്യാ നുള്ള മുഴുവന്‍ ഗര്‍ഭിണി കളേ യും ആശാ പ്രവര്‍ത്ത കരുടെ നേതൃത്വ ത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കും. വാക്സിനേഷന്‍ ക്യാമ്പുകള്‍ ജില്ലാ തല ത്തില്‍ തീരുമാനിച്ച് നടത്തും.
ആളുകള്‍ തമ്മില്‍ സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തും. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, സാമൂഹികം, സാമൂഹ്യക്ഷേമം, സ്ത്രീ