Wednesday, December 22nd, 2021

വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ടെലിഫോൺ നിർബ്ബന്ധമാക്കി

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബ്ബന്ധം എന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ യുള്ള എല്ലാ സ്ഥാപന ങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം.

പ്രവർത്തനക്ഷമം അല്ലാത്ത ഫോൺ കണക്ഷനുകൾ ശരിയാക്കി എടുക്കു വാൻ നടപടി വേണം. അത് സാദ്ധ്യമല്ല എങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ട റുടെ അനുമതിയോടെ പുതിയ ഫോൺ കണക്ഷൻ എടുക്കണം. കാര്യങ്ങൾ അറിയുവാനായി സ്ഥാപന ങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസു കൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാ ഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തി. തുടര്‍ന്നാണ് പുതിയ തീരുമാനം.

ഓഫീസിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടി സ്ഥാന ത്തിൽ ഓഫീസ് ജീവനക്കാർക്ക് ഉത്തരവ് വഴി ചുമതല നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുക യാണ് എങ്കില്‍ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം.

തുടർ നടപടി രണ്ടാഴ്ചയില്‍ ഒരിക്കൽ ഓഫീസ് മേധാവി വിലയിരു ത്തണം. ഓഫീസ് പരിശോധനാ വേള യിൽ ബന്ധപ്പെട്ട അധികാരികൾ രജിസ്റ്റർ നിർബന്ധമായും പരിശോ ധിക്കണം. അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയ ത്തിന്റെ ഫോൺ നമ്പർ, ഔദ്യോ ഗിക ഇ-മെയിൽ ഐ. ഡി. എന്നിവ നിർബ്ബന്ധമായും ഉൾപ്പെടുത്തണം.

സ്‌കൂൾ / ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസു കളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തണം.

ഈ ഉദ്യോ സ്ഥന്റെ പേരു വിവരം ഫോൺ നമ്പർ സഹിതം ജില്ലാ തലത്തിൽ ക്രോഡീകരിച്ച് ഒ. & എം. സെക്ഷനി ലേക്ക് നൽകണം. ഉത്തരവ് ലഭ്യമായി 10 ദിവസ ങ്ങൾക്ക് ഉളളിൽ സ്‌കൂൾ / സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് എക്‌സൽ ഫോർമാറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ. & എം. സെക്ഷനിലെ supdtam. dge @ kerala. gov. in എന്ന ഇ- മെയില്‍ വിലാസത്തിൽ ലഭ്യമാക്കണം എന്നും ഉത്തരവിൽ പറയുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസു കളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യ ക്ഷമവും ആക്കി മാറ്റാന്‍ ഈ നടപടികൾ സഹായിക്കും എന്ന് വകുപ്പു മന്ത്രി വി. ശിവൻ കുട്ടി വ്യക്തമാക്കി. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ നടപടികൾ ഏറെ ഗുണം ചെയ്യും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine