തിരുവനന്തപുരം : നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ സഹായം ലഭിക്കും. ചികിത്സക്കായി 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തര അവകാശികൾക്ക് 1,00,000 രൂപ വരെയും പെൺ മക്കളുടെ വിവാഹ ആവശ്യ ത്തിന് 15,000 രൂപ വരെയും ലഭിക്കും. പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്ന ശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്.
വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണ ഭോക്താക്കൾ ക്കായി ഇതുവരെ വിതരണം ചെയ്തു. തിരുവനന്തപുരം 350, കൊല്ലം 380, പത്തനംതിട്ട 130, ആലപ്പുഴ 140, കോട്ടയം 77, ഇടുക്കി 2, എറണാ കുളം 120, തൃശ്ശൂർ 444, പാലക്കാട് 160, വയനാട് 5, കോഴിക്കോട് 215, കണ്ണൂർ 100, മലപ്പുറം 300, കാസർഗോഡ് 60 എന്നിങ്ങനെ യാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: norka-roots, പ്രവാസി, സാമൂഹികം, സാമ്പത്തികം