
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.
കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.
കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.
കേന്ദ്ര സർക്കാർ എസ്. ഐ. ആര്. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.
- പൗരത്വ നിയമ ഭേദഗതി
- എസ്. ഐ. ആര്. സമയ പരിധി നീട്ടി
- ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല
- എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, തൊഴിലാളി, നിയമം, പ്രവാസി, ബഹുമതി, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം




























