
തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി വി. ഡി. സതീശന്‍ ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീ ധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽ കുമാർ, എൻ. ഷംസുദ്ദീൻ, പി. സി. വിഷ്ണു നാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി. കെ. ബഷീർ, വി. ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ. എ. തുളസി, ഒ. ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക് സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, വയനാട് എം. പി. പ്രിയങ്കാ ഗാന്ധി, കെ. സി. വേണു ഗോപാല്‍, മറ്റു രാഷ്ട്രീയ നേതാക്കളും ചീഫ് സെക്രട്ടറി കെ. ജയതിലക്, മറ്റ് ഉദ്യോഗസ്ഥരും വിവിധ മത മേലദ്ധ്യക്ഷന്മാരും ചടങ്ങിൽ സംബന്ധിച്ചു.
Image Credit : A I R
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, സാമൂഹികം




























