Tuesday, June 1st, 2010

കേരളത്തില്‍ കാലവര്‍ഷം എത്തി

Photo by : Jisha Sooriyaതിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച വൈകിയാണെങ്കിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു. ഭൂമിയിലെ ഏറ്റവും നാടകീയമായ ഒരു പ്രതിഭാസമാണ് കേരളത്തില്‍ എല്ലാ വര്‍ഷവും വന്നെത്തുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമ്മാനിക്കുന്ന ഈ കാലവര്‍ഷം, കാര്‍ഷിക രംഗത്തെ ജലത്തിന്റെ ആവശ്യത്തിന് അനിവാര്യവുമാണ്.

ഈ വര്ഷം 98 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നാലര മാസം കൊണ്ട് ഈ പ്രതിഭാസം വടക്ക്‌ പശ്ചിമ ഘട്ടം വരെ നീങ്ങുകയും പിന്നീട് കിഴക്കോട്ടേക്ക് നീങ്ങി വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ മഴയെത്തിക്കുകയും ചെയ്യും. അതിനു ശേഷം ക്രമേണ തെക്കോട്ട് തന്നെയെത്തി തെക്കേ ഇന്ത്യയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി മറയും. ഇതിനിടയില്‍ രാജ്യത്തെ ജല സംഭരണികളിലും, കൃഷിപ്പാടങ്ങളിലും ജലം നിറയ്ക്കുകയും, ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുകയും ചെയ്യും.

എന്നാല്‍ ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്ത്ഥനയും കര്‍ഷകനുണ്ട്. കര്‍ഷകന് അനുഗ്രഹമാവുന്ന ഇതേ കാലവര്‍ഷം തന്നെ ചില വര്‍ഷങ്ങളില്‍ അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും, ഗ്രാമങ്ങള്‍ ഒന്നാകെ തന്നെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.

ബുധനാഴ്ച മുതല്‍ ഗുജറാത്ത്‌ തീരത്ത് ചുഴലിക്കാറ്റ്‌ അടിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞു.

കാലവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാല്‍ ഈ വര്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആവുമെന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക്‌ കൂട്ടല്‍. രാജ്യത്തെ യഥാര്‍ത്ഥ ധന മന്ത്രി താനല്ല, കാലവര്‍ഷം ആണെന്ന ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ പ്രസ്താവനയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.

ഫോട്ടോ കടപ്പാട് : ജിഷ സൂര്യ

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine