കല്‍പ്പറ്റ : കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യയ്ക്ക് വായ്പ നല്‍കിയ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കര്‍ഷക സംഘടനകള്‍ തടസ്സപ്പെടുത്തി. നവംബര്‍ 8ന് ജീവന്‍ ഒടുക്കിയ വര്‍ഗ്ഗീസ് എന്ന കര്‍ഷകന്റെ ഭാര്യ ജെസ്സിക്കാണ് നവംബര്‍ 12ന് നോട്ടീസ് ലഭിച്ചത്. നവംബര്‍ 10 എന്ന തീയതിയാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കേരള കര്‍ഷക കോണ്ഗ്രസ്, കേരള കര്‍ഷക സംഘം, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.
വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്ക് എതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ നവംബര്‍ 9ന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഉത്തരവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൃഷി, തൊഴിലാളി, ദുരന്തം, സാമ്പത്തികം