വടകര: ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്‍ക്കും പാര്‍ട്ടി താക്കീത് നല്‍കുന്നത്.
ആശയപരമായ ഭിന്നതകളെ തുടര്‍ന്ന് ചന്ദ്രശേഖരന് സി.പി.എമ്മില്‍ നിന്നും പുറത്തു പോയി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് ശക്തമായ വിരോധം ഉണ്ടായിരുന്നു. ഒഞ്ചിയത്തെ വലിയ ഒരു വിഭാഗം ജനങ്ങളും പഴയകാല നേതാക്കളും ചന്ദ്രശേഖരനൊപ്പം അണിനിരന്നത് നേതാക്കളെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പല പ്രസംഗങ്ങളിലും ഉണ്ടായി.
ഒഞ്ചിയത്ത് നടന്ന ഒരു സംഘട്ടനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഒരു പ്രസംഗത്തിലാണ് വി.പി.ഗോപാലകൃഷ്ണന് ടി.പിയുടെ തലകൊയ്യും എന്ന് ആക്രോശിച്ചത്. ഞങ്ങളുടെ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിപട്ടികയില്‍ ഉള്ള പനയങ്കണ്ടി രവീന്ദ്രന്, ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന് എന്നിവരുടെ കൂടെ സാന്നിധ്യത്തില്‍ ആയിരുന്നു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം