തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.
തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.
ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.
മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.
നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നിയമം, മനുഷ്യാവകാശം, വിവാദം