ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

September 17th, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : 2020 വർഷത്തേക്കുള്ള ഐ. ടി. ഐ. അഡ്മിഷനുള്ള അപേക്ഷ കള്‍ സെപ്റ്റംബര്‍ 24 വൈകു ന്നേരം 5 മണിക്കു മുന്‍പായി അക്ഷയ സെന്റർ വഴിയോ സ്വന്തമായോ ഓൺ ലൈൻ ആയി സമർപ്പിക്കാം.

അപേക്ഷ ഫീസ് 100 രൂപ. ആകെ സീറ്റു കളുടെ 10 % മുന്നാക്ക വിഭാഗ ങ്ങളിലെ സാമ്പത്തിക പിന്നാക്ക ക്കാര്‍ക്ക് സംവരണം ചെയ്തി ട്ടുണ്ട്. വനിതാ ട്രെയിനി കൾക്കായി 30 % സീറ്റ് മാറ്റി വെച്ചിട്ടുണ്ട്.

പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽ. ഡബ്ല്യു. എഫ്. ട്രെയിനി കളിൽ നിന്നും വേണ്ടത്ര അപേക്ഷ കൾ കഴിഞ്ഞ വർഷ ത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗ ത്തിൽ പ്പെട്ട ട്രെയിനി കൾ അപേക്ഷിക്കണം എന്നും പി. ആര്‍. ഡി. പ്രസിദ്ധീ കരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വിശദ വിവര ങ്ങൾക്ക് വെബ് സൈറ്റില്‍  ഐ. റ്റി. ഐ. അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌ പെക്ടസിൽ ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ്

September 17th, 2020

norka-roots-ict-academy-kerala-course-registration-ePathram തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ 75 % സ്‌കോളർ ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സു കള്‍ക്ക് ബിരുദ ധാരികള്‍ക്ക് ഒക്ടോബർ 5 നു മുന്‍പ് ഓൺ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.

ഐ. സി. ടി. അക്കാദമി ഓഫ് കേരള യാണ് പരിശീലനം നല്കുന്നത്. പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം.

2020 ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷ യുടെ അടിസ്ഥാന ത്തിലാണ് പ്രവേശനം. പ്രായപരിധി 45 വയസ്സ്. ഓൺ ലൈനിലൂടെ 350 മണിക്കൂർ മുതൽ 400 മണിക്കൂർ വരെയാണ് ക്ലാസ് നടത്തുക. ക്ലാസ്സുകള്‍ ഒക്ടോബർ 27 ന് ആരംഭിക്കും.

ഇതിലെ കോഴ്സുകൾ റോബോട്ടിക് പ്രോസസ്സ് ഓട്ടോ മേഷൻ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയാണ്. വിവിധ കോഴ്സുകൾക്ക് 17,900 രൂപ മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 % തുക നോർക്ക സ്‌കോളർ ഷിപ്പ് അനുവദിക്കും. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദശിക്കുക.

(പി. എൻ. എക്സ്. 3125/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം

September 16th, 2020

logo-state-bank-of-india-sbi-ePathram
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. വഴി ഒ. ടി. പി. (വണ്‍ ടൈം പാസ്സ് വേഡ്) ഉപയോഗിച്ച് 24 മണി ക്കൂറും പണം പിന്‍വലിക്കുവാന്‍ ഉള്ള സംവിധാനം സെപ്റ്റം ബർ 18 മുതൽ നിലവില്‍ വരും. എസ്. ബി. ഐ. യുടെ എല്ലാ എ. ടി. എമ്മു കളിലും ഈ സൗകര്യം ലഭ്യമാകും.

തട്ടിപ്പു കളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കു ന്നതിനു വേണ്ടിയുള്ള നടപടി കളുടെ ഭാഗ മായിട്ടാണ് ഈ സംവിധാനം. പതിനായിരം രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇങ്ങിനെ പിൻവലിക്കാന്‍ കഴിയുക.

ഇതിനായി എക്കൗണ്ട് ഹോള്‍ഡേഴ്സ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യു വാനും രജിസ്റ്റർ ചെയ്യു വാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു മണി വരെ യുള്ള സമയങ്ങളില്‍ ഒ. ടി. പി. യി ലൂടെ പണം പിൻവലിക്കൽ സംവിധാനം എസ്. ബി. ഐ. നടപ്പാക്കി യത് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ആയിരുന്നു. അതാണിപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കി യിട്ടുള്ളത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

September 15th, 2020

K T Jaleel_epathram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല. വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

അതേസമയം, രണ്ട് തവണയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലെയുമായാണ് മന്ത്രിയെ ചോദ്യം ചെയ്ത്. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ജലീലില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് മന്ത്രി എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്ലസ് വൺ പ്രവേശനം : മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ

September 13th, 2020

sslc-plus-two-students-ePathram
തൃശൂര്‍ : പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. ഏക ജാലക മെറിറ്റ് ക്വാട്ട പ്രവേശനം ആയിരിക്കും മുഖ്യ അലോട്ട്‌മെന്റിൽ നടക്കുന്നത്. മെറിറ്റ് ക്വാട്ടയിലെ സപ്ലിമെന്റ് അലോട്ട്‌ മെന്റിലേക്ക് ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം.

സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനവും സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ മൂന്നു മുതല്‍ ആരംഭിക്കും.

മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 9 ന് ആരം ഭിക്കും. കമ്യൂണിറ്റി സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ മൂന്നിനും മാനേജ്‌മെന്റ് സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ 12 നും സ്വീകരിക്കും.

പ്രവേശന സമയത്ത് അപേക്ഷകർ യോഗ്യതാ സർട്ടി ഫിക്കറ്റ്, വിടുതൽ സർട്ടി ഫിക്കറ്റ്, സ്വഭാവ സർട്ടി ഫിക്കറ്റ്, ബോണസ് പോയന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടി ഫിക്കറ്റു കൾ ഹാജരാക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എങ്കിൽ വെബ്‌ സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് മതിയാകും. ഒറിജിനൽ സർട്ടി ഫിക്കറ്റ് ഹാജരാക്കുവാന്‍ വിദ്യാർ ത്ഥികൾക്ക് സാവകാശം ലഭിക്കും.

എസ്. എസ്. എൽ. സി. പാസ്സായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കു ന്നതിനുള്ള പ്ലസ് വൺ സീറ്റു കൾ ജില്ലയില്‍ ഉണ്ട്. ഇതേ വരെ അപേക്ഷകൾ സമർപ്പി ക്കാൻ കഴി യാത്ത വർക്കും എതെങ്കിലും കാരണ വശാൽ അപേക്ഷ നിരസിക്ക പ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം എന്ന് ഹയർ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റർ അറിയിച്ചു. മറ്റു വിശദ വിവര ങ്ങൾക്ക് പബ്ലിക് റിലേഷൻ വകുപ്പ് പ്രസിദ്ധീകരിച്ച വാർത്താ ക്കുറിപ്പ് സന്ദർശിക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് വ്യാപനം ശക്തം : ജാഗ്രത തുടരണം   
Next »Next Page » കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine