സി. ബി. ഐ ഉദ്യോഗസ്‌ഥന്‍ ഹരിദത്തിന്റെ മാതാവും മരിച്ചു

March 16th, 2012

വൈപ്പിന്‍: സമ്പത്ത്‌ കസ്‌റ്റഡി മരണകേസ്‌ അന്വേവഷിച്ചിരുന്ന സിബിഐ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ എസ്‌ പി പി. ജി. ഹരിദത്ത്‌ ജീവനൊടുക്കിയതിന് പിന്നാലെ മാതാവും മരണമടഞ്ഞു. മാതാവ്‌ നായരമ്പലം പടിഞ്ഞാറെകൂറ്റ്‌ പരേതനായ ഗോപാലന്റെ ഭാര്യ നിരുപമ(അമ്മിണി-83)യാണ്‌ മരിച്ചത്‌. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ മാസങ്ങളായി ചികിത്സയിലായിരുന്ന ഇവര്‍ പുലര്‍ച്ചെ 2.40 നാണ്‌ മരണമടഞ്ഞത്‌. രോഗം കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദിവസങ്ങളായി മൂര്‍ഛിച്ചിരുന്നതിനാല്‍ മകന്‍ഹരിദത്തിന്റെ മരണം മാതാവ്‌ അറിഞ്ഞിരുന്നില്ലെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച്‌ ഒരുസമയത്ത്‌ തറവാട്ട്‌ വീട്ടുവളപ്പില്‍ സംസ്‌കരിക്കാമാണ്‌ തീരുമാനിച്ചിരുന്നത്. ഹരിദത്തിന്റെ മൃതദേഹം എത്താന്‍ വൈകിയതിനെ തുടര്‍ന്ന്‌ അമ്മയുടെ മൃതദേഹം ഹരിദത്ത്‌ താമസിച്ചിരുന്ന തറവാട്‌ വീട്ടുവളപ്പില്‍ വൈകിട്ട്‌ മൂന്ന്‌ മണിയോടെ സംസ്‌കരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

March 15th, 2012

byari-academy-epathram

മംഗലാപുരം:ബ്യാരി അക്കാദമി പ്രസിഡന്റ് റഹീം ഉച്ചിലിന് വെട്ടേറ്റു. റഹീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരത്ത് കര്‍ണാടക ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം നടന്ന അക്രമിത്തിലാണ് റഹീം ഉച്ചിലിന് വെട്ടേറ്റത്. അക്രമ കാരണം വ്യക്തമല്ല. സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി ഭാഷയിലുള്ള സിനിമക്ക്‌ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

March 15th, 2012

എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി  ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ ഭൂചലനം ജനങ്ങള്‍ ഭീതിയില്‍

March 14th, 2012

idukki-dam-epathram

ഇടുക്കി: കൂടുതല്‍ ഭീതി പരത്തി ഇടുക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 6.04നും 6.06നും ഇടക്ക് റിക്ടര്‍ സ്കെയിലില്‍ 1.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ ചലനമാണ് അനുഭവപ്പെട്ടത്. വെഞ്ഞൂര്‍മൂടാണ് ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രമെന്നാണ് സൂചന. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തിന്‍െറ തീവ്രത റിക്ടര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയിരുന്നു. അഞ്ചാം തിയ്യതി  അനുഭവപ്പെട്ട ചലനത്തിന്‍െറ തീവ്രത 2.1 ആയിരുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാണ്. ഇതോടെ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്യയുടെ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

March 14th, 2012
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കഴുത്തു ഞെരിച്ചു കൊലചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് കുമാര്‍ (27) അറസ്റ്റിലായി. കന്യാകുളങ്ങര ജി. എച്ച്. എസ്. എസ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. പീഢന ശ്രമത്തിനിടെ ചെറുത്തുനിന്ന ആര്യയെ കഴുത്തില്‍ തോര്‍ത്തു ചുറ്റി മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ആര്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
violence-against-women-epathram
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രതി രാജേഷ്‌കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആര്യയുടെ വീടിന്റെ സമീപത്ത് വച്ച് കേടായി.  രാജേഷ് ആര്യയുടെ വീട്ടില്‍ കയറി സ്കൂഡൈവര്‍ വാങ്ങി ഓട്ടോ ശരിയാക്കി. ഈ സമയത്ത്  ആര്യയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ആര്യയെ പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുത്തുനില്‍ക്കുവാനും നിലവിളിക്കുവാനും ശ്രമിച്ച ആര്യയെ രാജേഷ് തോര്‍ത്ത്മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാല അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഈ മാല ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു.
അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ആര്യയുടെ വീടിനടുത്ത് സംഭവ സമയത്ത് ഉണ്ടായിരുന്ന  ഓട്ടോയെ കുറിച്ചുള്ള സൂചനകളും രേഖാചിത്രവും വച്ച് ഷാഡോ പോലീസിന്റെ കൂടെ സഹായത്താല്‍ പ്രതിയെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റി അന്വേഷണം നീങ്ങി. ഓട്ടോയുടെ മുമ്പില്‍ രാജമ്മ എന്ന് എഴുതിയിരുന്നു. കൂടാതെ പുറകില്‍ ഉണ്ണിയേശുവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതനുസരിച്ച് ഓട്ടോറിക്ഷാ സ്റ്റാന്റുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ മൊബൈല്‍ ഫോണുകളെ കുറിച്ചും അന്വേഷിച്ചു. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിന്റേയും സഹായം ലഭിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രാജേഷാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാ‍ര്‍ പോലീസ് സ്റ്റേഷനു സമീപം തടിച്ചു കൂടി. തെളിവെടുപ്പിനായി പ്രതിയെ ആര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പ്രതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Next » — Next Page » ഇടുക്കിയില്‍ ഭൂചലനം ജനങ്ങള്‍ ഭീതിയില്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine