മന്ത്രി അശ്വനികുമാറിനെ പ്രസ്താവന അപക്വം, മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:സുധീരന്‍

January 18th, 2012

vm-sudheeran-epathram

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത്  സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം വെറുതെ : പോലീസ്

January 18th, 2012

dgp-jacob-punnus-epathram

തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം  ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്‌.   മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു.  ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ്‌ ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മന്ത്രിയെ പിന്‍വലിക്കാനുള്ള നീക്കം ശക്തം, ഗണേഷ്‌ കുമാര്‍ കോണ്ഗ്രസ്സിലേക്ക് ചേക്കേറാന്‍ സാദ്ധ്യത

January 18th, 2012

Ganesh-Kumar-epathram

കൊല്ലം: മന്ത്രി ഗണേഷ്കുമാറും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ  ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു നീങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ‍ബാലകൃഷ്ണപിള്ള തീരുമാനിച്ചു ഇതിന് കേരള കോണ്‍ഗ്രസ് (ബി) നേതാക്കളുടെ പിന്തുണയുണ്ട് . എന്നാല്‍  22ന് കൊട്ടാരക്കരയില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മന്ത്രിയെ പിന്‍വലിക്കാനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തു ചേര്‍ന്ന ജില്ലയിലെ 11 നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗം മന്ത്രി ഗണേഷ്‌കുമാറിനെ ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക യോഗം ചേര്‍ന്നത്.  പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ ഒഴിവാക്കി സിനിമാക്കാരെയും ആശ്രിതരെയും കുത്തിനിറക്കുകയും ചെയ്യുന്ന മന്ത്രിയെ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു. കൊല്ലത്തു ചേര്‍ന്ന നിയോജകമണ്ഡലം പ്രസിഡന്‍റുമാരുടെ സംയുക്തയോഗത്തില്‍ കൊല്ലം മണ്ഡലം പ്രസിഡന്‍റ് തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊടിയന്‍ വര്‍ഗീസ് (കൊട്ടാരക്കര), വാസുദേവന്‍പിള്ള (പത്തനാപുരം), ബാലചന്ദ്രന്‍ നായര്‍ (പുനലൂര്‍), പൂരം ശ്രീകുമാര്‍ (കുണ്ടറ), പ്രതാപന്‍ കുണ്ടറ (ഇരവിപുരം), ദിവാകരന്‍ കടലോടി (ചവറ), രാജു പണ്ടകശാല (കരുനാഗപ്പള്ളി), രവികുമാര്‍ (കുന്നത്തൂര്‍), രാധാകൃഷ്ണക്കുറുപ്പ് (ചടയമംഗലം), അറപ്പുരയ്ക്കല്‍ ശ്രീകുമാര്‍ (ചാത്തന്നൂര്‍) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിണറായിക്കും കോടിയേരിക്കും എതിരെ കേസ്

January 17th, 2012

pinarayi-vijayan-epathram

കണ്ണൂര്‍: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി. പി. എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്ച പയ്യന്നൂര്‍ ടൌണില്‍ പാര്‍ട്ടി പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

January 17th, 2012
oommen-chandy-epathram

തിരുവനന്തപുരം: ഒരു വിഭാഗത്തില്‍ പെടുന്ന രാഷ്ടീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടെ 268 പേരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചെന്ന  “മാധ്യമം” റിപ്പോര്‍ട്ടിനെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രിയും ഡി. ജി. പിയും ഉത്തരവിട്ടു. ഇന്റലിജെന്‍സ് എ. ഡി. ജി. പി ടി. പി. സെന്‍‌കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. മൊത്തം 268 പേരില്‍ 268 പേരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിനു വേണ്ടി വിജു. വി നായര് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‍. ഈ വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « നെടുമ്പാശ്ശേരി വിമാനത്താവളം വഴി കള്ളക്കടത്ത്: മുഖ്യ പ്രതി പിടിയില്‍
Next »Next Page » പിണറായിക്കും കോടിയേരിക്കും എതിരെ കേസ് »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine