ശിക്ഷയിളവ് ലഭിച്ച ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു

November 9th, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍  ശിക്ഷായിളവു ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) നേതാവുമായ  ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു.   തലസ്ഥാനത്തുള്ള പാര്‍ട്ടി ഓഫീസില്‍ താമസിച്ച് അദ്ദേഹം ചികിത്സ തുടരും.  ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിള്ളയെ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ വാസത്തിനിടയില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പിള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്പത്രിയില്‍ തടവനുഭവിക്കുന്നതിനിടയില്‍ പിള്ള സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. ഇതിനെ ജയില്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നാലുദിവസത്തെ അധിക തടവും പിള്ളക്ക് ലഭിച്ചു.  യു.ഡി.എഫ് സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജയില്‍ പുള്ളികള്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിയമ സഭക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. വി. ജയരാജന്‍ പൂജപ്പുര ജയിലില്‍

November 9th, 2011

mv-jayarajan-epathram

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ  എം.വി.ജയരാജനെ വൈകീട്ട് ആറുമണിക്ക് മുമ്പായി പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിച്ചു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ പ്രത്യേക മുറിയില്‍ ആയിരിക്കും പാര്‍പ്പിക്കുക. ഉച്ചക്ക് കൊല്ലം ജില്ലാ ജയിലില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചത്. ജയിലില്‍ യാത്രാമധ്യേ വിവിധ പ്രദേശാങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടയുകയും അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ജയിലിനു മുമ്പിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി  കാത്തുനിന്നിരുന്നു.
പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് എതിരെ 2010 ജൂണില്‍  കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് വിസ്താരത്തിനിടെ ശുംഭന്‍  എന്നതിനു പ്രകാശം പരത്തുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് സമര്‍ഥിക്കുവാന്‍ ജയരാജന്‍ ശ്രമിച്ചിരുന്നു.   എന്നാല്‍ ജയരാജന്റെ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ ജഡ്ജിമാരെയും നീതിപീഠത്തേയും ജയരാജന്‍ അവഹേളിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വി.രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ബഞ്ച് ജയരാജന് ആറുമാസം തടവും 2000 രൂപ പിഴയും വിധിച്ചു. വിധി നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തി വെക്കണമെന്ന ജയരാജന്റെ അപേക്ഷ നിരസിച്ച കോടതി അദ്ദേഹത്തെ പൂജപ്പുര ജയിലിലെക്ക് അയക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
വിധി ദൌര്‍ഭാഗ്യകരമായെന്ന് സി. പി. എം നേതാക്കള്‍ വിലയിരുത്തി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു

November 8th, 2011

FARMERS_suicide-epathram

കല്‍‌പ്പറ്റ: ഒരു ഇടവേളക്ക് ശേഷം വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു. കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന വി.എസ്. അച്ച്യുതാനന്തന്‍ സര്‍ക്കാര്‍ വയനാടിനു പ്രത്യേക പാക്കേജ് തയ്യാറാക്കി കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ ആത്മഹത്യ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മലയോര കാര്‍ഷിക മേഘലയില്‍ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതായാണ് സമീപ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മൂന്നു കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഏറ്റവും ഒടുവില്‍ ജില്ലയിലെ തൃക്കൈപ്പറ്റ മുരുക്കും കുന്ന് സ്വദേശി വര്‍ഗ്ഗീസ് (രാജു) എന്ന കര്‍ഷകന്‍ കടബാധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭൂമി പാട്ടാത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്ന വര്‍ഗ്ഗീസിന് മൂന്നു ലക്ഷം രൂപ കടം ഉണ്ടായിരുന്നു. വയനാട്ടിലെ ചെറുകിട കര്‍ഷകരില്‍ അധികവും ഇഞ്ചി, വാഴ തുടങ്ങിയ ഹൃസ്വകാല കൃഷിയെ ആശ്രയിക്കുന്നവരാണ്. ജില്ലക്കകത്തും സമീപ സംസ്ഥാനമായ കര്‍ണ്ണാടകയിലെ കുടകിലും ഇവര്‍ കൃഷിയിറക്കുന്നു. ബാങ്കുകളുടെ നൂലാമാലകള്‍ മൂലം പാട്ടത്തിനു ഭൂമിയെടുത്ത് കൃഷിയിറക്കുന്നവരില്‍ അധികവും മൂലധനത്തിനായി  ബ്ലേഡ് പലിശക്കാരെ ആണ് സമീപിക്കുന്നത്.  ഇത്തരത്തില്‍ കൃഷിയാവശ്യത്തിനായി ബ്ലേഡ് മാഫിയയില്‍ നിന്നും അമിത പലിശക്ക് കടമെടുക്കുന്നവരാണ് കൂടുതലും കടക്കെണിയില്‍ പെടുന്നത്. കൂടാതെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ദ്ധിച്ചതും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും കാര്‍ഷിക മേഘലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കീടനാശനി ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു

November 8th, 2011
elephant-epathram
ഇടുക്കി: കീടനാശിനിയും രാസവളവും ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു. ഇടുക്കി ചെറുതോണി കാല്‍‌വരി മൌണ്ടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പൊട്ടാഷും, യൂറിയയും ഉള്‍പ്പെടുന്ന രാസവളങ്ങളും കൂടാതെ കീടനാശിനിയും ഉള്ളില്‍ ചെന്നാണ് കാട്ടാന ചരിഞ്ഞതെന്ന് കരുതുന്നു. ഉച്ചയോടെ സമീപവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയുടെ കടവായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഏകദേശം ഇരുപത് വയസ്സു പ്രായമുള്ള മോഴയാനയാണ് ചരിഞ്ഞത്. അയ്യപ്പന്‍ കോവില്‍ റേഞ്ച് ഓഫീസര്‍ എന്‍.പി സജീവനും‍, ഡെപ്യൂട്ടി റേഞ്ചറും ഉള്‍പ്പെടെ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കുളമാവ് വനത്തില്‍ നിന്നും ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് ആനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ ആനകള്‍ എത്താറുണ്ട്. ഇത്തരത്തില്‍ ഈ പ്രദേശത്തും ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ രാത്രികാലത്ത് സ്ഥലത്തെത്തിയ ആന ഷെഡ്ഡു തകര്‍ത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന യൂറിയയും മറ്റും കഴിച്ചതാകാം. സമീപകാലത്തായി കൃഷിയിടങ്ങളില്‍ ആനകള്‍ ദുരൂഹസാഹചര്യത്തില്‍ ചരിയുന്നത് പതിവായിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശുംഭന്‍ പ്രയോഗം: എം.വി. ജയരാജന് ആറുമാസം കഠിന തടവ്

November 8th, 2011

mv-jayarajan-epathram

കൊച്ചി: പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ സി. പി. എം സംസ്ഥാന സമിതി അംഗം എം. വി. ജയരാജനെ ഹൈക്കോടതി ശിക്ഷിച്ചു.  ആറു മാസം കഠിന തടവും 2000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തി.
ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ജഡ്‌ജിമാരെയല്ല വിധി ന്യായത്തിലെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടിയതാണെന്നും ശുംഭന്‍ എന്നാല്‍ പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്നുമെല്ലാം ജയരാജന്‍ പറഞ്ഞിരുന്നു.  മുന്‍ മുഖ്യമന്ത്രിയും സി. പി. എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ഈ. എം. എസ് നമ്പൂതിരിപ്പാടിനും മുന്‍പ് കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ആ കേസില്‍ സുപ്രീം കോടതി ഒരു രൂപയാണ് പിഴയായി നിശ്ചയിച്ചിരുന്നത്.

- ലിജി അരുണ്‍

4 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ലക്ഷ്മി ആനന്ദ്‌ സൌന്ദര്യ റാണിയായി
Next »Next Page » കീടനാശനി ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine