- ലിജി അരുണ്‍
വായിക്കുക: അപകടം, കേരള രാഷ്ട്രീയം
കോഴിക്കോട്: മലയാളി പ്രേക്ഷക ലോകത്തിനു നൂതന ദൃശ്യ വിരുന്നൊരുക്കി സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈ. ലിമിറ്റഡിന്റെ ദര്‍ശന ചാനല്‍ ടെസ്റ്റ് റണ്ണിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട്ടെ നടക്കാവ് ഓഫീസില്‍ നിന്നുള്ള വിഷ്വലോടു കൂടിയ പരീക്ഷണ സംപ്രേഷണ ത്തിനു ദര്‍ശന തുടക്കമിട്ടത്.
ടെലി വിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടെയും പൂര്‍ണ സജ്ജീകരണങ്ങളോടെയും മലബാറില്‍ നിന്നാരംഭിക്കുന്ന ആദ്യ മലയാളം ചാനല്‍ കൂടിയാണ് ദര്‍ശന.
കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ഉള്‍കൊള്ളുന്ന ഈ ചാനലിന്റെ ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. ഇസ്മയില്‍ കുഞ്ഞു ഹാജി (മാനേജിങ് ഡയറക്റ്റര്‍), സിദ്ദിഖ് ഫൈസി (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) തുടങ്ങിയവരാണ് മറ്റു മുഖ്യ ഭാരവാഹികള്‍.
വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദമാണിപ്പോള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ദര്ശനക്ക് നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേവല വിനോദങ്ങള്‍ക്കപ്പുറം ധാര്‍മിക – സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചുള്ള വിനോദ – വിജ്ഞാന പരിപാടികളാണ് ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതോടൊപ്പം വാര്‍ത്തേതര ചാനലായി ഇപ്പോള്‍ സംപ്രേഷണം ആരംഭിക്കുന്നുണ്ടെങ്കിലും വാര്‍ത്താ വിഭാഗത്തിലേക്കും ചാനല്‍ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും അണിയറയില്‍ തുടരുന്നുണ്ട്. വൈകാതെ ഈ വര്‍ഷാവസാനത്തോടെ തന്നെ ദര്‍ശനയെ വാര്‍ത്താ ചാനലാക്കി മാറ്റാനും കഴിയുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്ട്ടന് ഫ്രാന്‍സിസ് അറിയിച്ചു.
ഇന്ത്യയിലും ഗള്‍ഫ്, മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്. നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്.
Downlink Details: Satelite – INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC – 7/8, Beam-Wide beam, Extent upto Middle East.
ചാനല്‍ ടൂണ്‍ ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.darshana.tv, 0495-2762396, 4040578 (Kerala), 09711449098 (Delhi), 00971 506334952 (Middle East).
– അയച്ചു തന്നത് : ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്
-
വായിക്കുക: മാധ്യമങ്ങള്‍
തിരുവനന്തപുരം : പെട്രോള്‍ വിലയുടെ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രതിഷേധം ആളിപ്പടരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എസ്. എഫ്. ഐ – ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രകടനക്കാരെ ലാത്തി വീശി ഓടിച്ചു. നിരവധി പേര്‍ക്ക് പറ്റിക്കേറ്റു. സംഘര്‍ഷത്തിനിടെ മൂന്നോളം സര്‍ക്കാര്‍ വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
3.14 രൂപയാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിച്ചതും ഡോളറുമായി ഇന്ത്യന്‍ രൂപക്കുള്ള വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്കുവാന് കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന് അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്ക്കാലം തടിതപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമ്പത്തികം
പുതുക്കോട് : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും, സഹോദരനും ഇളയച്ഛനും പോലീസ് പിടിയിലായി. വീട് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയുടെ അച്ഛന് 14 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പിതാവ് മകളെ ബലമായി ലൈംഗിക ബന്ധത്തിന് വിധേയയാക്കിയത്. ഇത് അറിഞ്ഞ സഹോദരന് രണ്ടു ആഴ്ചയ്ക്ക് ശേഷം സഹോദരിയെ പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. മെയില്‍ തൃശൂരില്‍ വെച്ച് പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിന് വിധേയയാക്കി. വിവരമെല്ലാം വീട്ടിനടുത്തുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ അറിയിച്ച പെണ്‍കുട്ടിയോട് മഠത്തിലേക്ക് താമസം മാറാന്‍ അവിടെ നിന്നും ഉപദേശിച്ചു. എന്നാല്‍ താമസം മാറാന്‍ പിതാവും സഹോദരനും അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്ക് നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വഴക്ക് ഉച്ചത്തിലായതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അവധിക്ക് വിരുന്നു പോവുമ്പോള്‍ തന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പിതാവിനെയും സഹോദരനെയും ഇളയച്ഛനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
- ജെ.എസ്.
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധിയെ തുടര്‍ന്ന് തുറക്കുമെന്ന് സൂചന. ഓഗസ്റ്റ് 25ന് വിദഗ്ദ്ധ സമിതി പുറത്തിറക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവറ തുറക്കുന്നതിനായി സമിതി മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവറയിലെ സമ്പത്തിന്റെ കണക്കെടുക്കുക. നിലവറയുടെ ഘടന മനസ്സിലാക്കി സുരക്ഷിതത്വം ഉറപ്പ് വരുത്തുക. നിലവറയുടെ ചുമരിന്റെ ബലം പരിശോധിക്കുകയും വേണ്ടി വന്നാല്‍ പുറമേ നിന്നും തുരങ്കം പണിത് നിലവറയ്ക്കുള്ളില്‍ നുഴഞ്ഞു കയറുവാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്നിവയാണ് വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണങ്ങള്‍.
എന്നാല്‍ ഈ നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ദിവ്യത്വത്തിനു ദോഷം വരുത്തും എന്നൊക്കെയുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ രാജകുടുംബം മുന്നോട്ട് വെയ്ക്കുന്നത്. ഇതിനായി ഇവര്‍ നടത്തിയ ദേവപ്രശ്നത്തെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. ദേവപ്രശ്നത്തില്‍ ഈ നിലവറ തുറക്കുന്നത് ദൈവത്തിന് ഇഷ്ടമല്ല എന്ന് കണ്ടുവത്രെ. ഇത് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ കേസ് ജ്യോത്സ്യന്റെ മുന്പിലാണോ കോടതിയുടെ മുന്പിലാണോ നടത്തുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
- ജെ.എസ്.