കൊച്ചി: പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ സി. പി. എം സംസ്ഥാന സമിതി അംഗം എം. വി. ജയരാജനെ ഹൈക്കോടതി ശിക്ഷിച്ചു. ആറു മാസം കഠിന തടവും 2000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തി.
ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട് ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ജഡ്‌ജിമാരെയല്ല വിധി ന്യായത്തിലെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടിയതാണെന്നും ശുംഭന്‍ എന്നാല്‍ പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്നുമെല്ലാം ജയരാജന്‍ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിയും സി. പി. എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ഈ. എം. എസ് നമ്പൂതിരിപ്പാടിനും മുന്‍പ് കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ആ കേസില്‍ സുപ്രീം കോടതി ഒരു രൂപയാണ് പിഴയായി നിശ്ചയിച്ചിരുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)
ശുംഭന്‍
ജയരാജന്‍ അപ്പീല്‍ പോയാലും ശിക്ഷ അനുഭവിച്ചാലും ജനം അംഗീകരിക്കും.
അക്‍റ്റിവിസ്റ്റ് ന്യയധിപര്‍ സത്യസന്ധമയി പ്രതികരിക്കനം
സ്വന്തം ഗണത്തില്‍ മറ്റുള്ളവരേയും പെടുത്താന്‍ നോക്കുമ്പൊള്‍ കിട്ടുന്നത് വാങ്ങിവക്കുന്നതില്‍ തെറ്റില്ല.