ഇടുക്കി: കീടനാശിനിയും രാസവളവും ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു. ഇടുക്കി ചെറുതോണി കാല്‍വരി മൌണ്ടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പൊട്ടാഷും, യൂറിയയും ഉള്‍പ്പെടുന്ന രാസവളങ്ങളും കൂടാതെ കീടനാശിനിയും ഉള്ളില്‍ ചെന്നാണ് കാട്ടാന ചരിഞ്ഞതെന്ന് കരുതുന്നു. ഉച്ചയോടെ സമീപവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയുടെ കടവായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഏകദേശം ഇരുപത് വയസ്സു പ്രായമുള്ള മോഴയാനയാണ് ചരിഞ്ഞത്. അയ്യപ്പന്‍ കോവില്‍ റേഞ്ച് ഓഫീസര്‍ എന്‍.പി സജീവനും, ഡെപ്യൂട്ടി റേഞ്ചറും ഉള്‍പ്പെടെ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കുളമാവ് വനത്തില്‍ നിന്നും ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് ആനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ ആനകള്‍ എത്താറുണ്ട്. ഇത്തരത്തില്‍ ഈ പ്രദേശത്തും ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ രാത്രികാലത്ത് സ്ഥലത്തെത്തിയ ആന ഷെഡ്ഡു തകര്‍ത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന യൂറിയയും മറ്റും കഴിച്ചതാകാം. സമീപകാലത്തായി കൃഷിയിടങ്ങളില്‍ ആനകള്‍ ദുരൂഹസാഹചര്യത്തില്‍ ചരിയുന്നത് പതിവായിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി