മുനീറിനെതിരെ അന്വേഷണം നടത്തണം; സോളിഡാരിറ്റി

September 14th, 2011
solidarity-epathram
കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍  അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ മന്ത്രി ഡോ.എം.കെ.മുനീറിനെതിരെ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലാണ് കേരളത്തിലെ തീവ്രവാദം സംബന്ധിച്ച് ഡോ.എം.കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ ആള്‍ മന്ത്രിസഭയില്‍ ഇരുന്നാല്‍ ഔദ്യോഗിക രഹസ്യങ്ങളും കൈമാറില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സോളിഡാരിറ്റി പ്രസിഡണ്ട് ചോദിച്ചു. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും കാലം പൊതു സമൂഹത്തില്‍ നിന്നും മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് മുനീര്‍ വ്യക്തമാക്കണം. വയനാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നിട്ടുണ്ടെങ്കില്‍ അതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും  മുനീര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അദ്ദേഹത്തെ പോലെ ഒരാളെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു മുസ്ലീം ലീഗ് വിശദീകരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.  ബന്ധപ്പെട്ടവര്‍ മന്ത്രി മുനീറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

September 13th, 2011

crime-epathram

ചേര്‍ത്തല : കുപ്രസിദ്ധ ഗുണ്ടാ നേതാവ് കിളിയാച്ചന്‍ എന്ന അനില്‍ കുമാറിനെ (40) ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. പ്രദേശത്തെ പ്രമുഖ ഗുണ്ടയായ കിളിയാച്ചന്‍ നാട്ടുകാര്‍ക്ക് സ്ഥിരം ശല്യമായിരുന്നു. തിരുവോണ ദിവസം ഇയാള്‍ ചില അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു. ഞായറാഴ്ച രാത്രിയാണ് തിരുവിഴ ലെവല്‍ ക്രോസിനു സമീപം വച്ച് അനില്‍ കുമാറിന് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

കൊലപാതകം, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ഗുണ്ടാ‍ ആക്ട് പ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അവിവാഹിതനാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : വിദഗ്ദ്ധ സംഘം സന്ദര്‍ശിച്ചു

September 12th, 2011

mullaperiyar-dam-epathram

കട്ടപ്പന : മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ അദ്ധ്യക്ഷന്‍ എം. കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന പക്ഷം പഴയ അണക്കെട്ട് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ആണ് സന്ദര്‍ശനം. ജല നിരപ്പ്‌ ഇപ്പോഴുള്ള 133 അടിയില്‍ നിന്നും 94 അടിയായി കുറയ്ക്കുക എന്നതാവും പഴയ അണക്കെട്ട് പോളിക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യേണ്ടി വരിക എന്ന് പരമേശ്വരന്‍ നായര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പഴയ അണക്കെട്ട് പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതും തങ്ങള്‍ പഠിച്ചു വരികയാണ് എന്ന് സംഘം പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ

September 12th, 2011
kolenchery-church-epathram
കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂ‍ടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാ‍ഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിവറേജസിന്റെ ഓണ വില്പന 235 കോടി

September 11th, 2011
KSBC-onam-sale-epathram
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെ ഉള്ള കണക്കുകള്‍ അനുസരിച്ച്  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ  ഉണ്ടായിരിക്കുന്നത്. 185 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ വിറ്റുവരവ്. കണ്‍സ്യൂമെര്‍ ഫെഡ്, വിവിധ ബാറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്ത മദ്യത്തിന്റെ കണക്ക് ഇതില്‍പെടില്ല. ഉത്രാട ദിനത്തില്‍ 25.87 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ കരുനാഗപ്പള്ളിയിലെ  ബീവറേജസ് കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്. 24.34 ലക്ഷത്തിന്റെ വില്പനയുമായി ചാലക്കുടി രണ്ടാംസ്ഥാനത്തെത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാലക്കുടിയിലായിരുന്നു ഉത്രാടത്തിന് ഏറ്റവും അധികം മദ്യം വില്‍ക്കപ്പെട്ടിരുന്നത്.  മൂന്നാംസ്ഥാനം 21.10 ലക്ഷത്തിന്റെ മദ്യം വില്പന നടത്തിയ ഭരണിക്കാവിലെ  കേന്ദ്രത്തിനാണ്. 1.41 ലക്ഷം രൂപയുടെ മദ്യം വിറ്റ ചിന്നക്കനാലിലെ വിതരണകേന്ദ്രമാണ് ഏറ്റവും കുറവ് മദ്യം വില്പന നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ വില്പന കേന്ദ്രങ്ങളിലെ കണക്കനുസരിച്ച് 17 ലക്ഷം രൂപയുടെ മദ്യം വിറ്റ കുന്നംകുളമാണ് ഒന്നാം സ്ഥാനത്ത്.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « പി.സി ജോര്‍ജ്ജ് രാജിവെക്കണം: വി.എസ്. അച്ച്യുതാനന്ദന്‍
Next »Next Page » സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine