കൊച്ചി: മമ്മൂട്ടിയും ഏഷ്യാനെറ്റ് ചാനലില്‍ അവതാരകനാകുന്നു. മമ്മൂട്ടി അവതാരകന്‍ ആവുകയാണെങ്കില്‍ അദ്ദേഹത്തെ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി. ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പരിപാടിയുടെ മാതൃകയില്‍, മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന വ്യത്യസ്തമായൊരു ഗെയിം ഷോയാണ് ഏഷ്യാനെറ്റില്‍ ആരംഭിക്കാന്‍ പോകുന്നത്. കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിംഷോ ആയിരിക്കും ഇത്. ജോണ്‍ ബ്രിട്ടാസിന്റെ സമ്മര്‍ദ്ദം മൂലമാണ് മമ്മൂട്ടി അവതാരകനാകാന്‍ സമ്മതം മൂളിയത് എന്നാണ് സൂചന. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പടിയിറങ്ങിയിട്ടും കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി നല്ല ബന്ധം തുടരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകന്‍ ആകുന്നതിനെ എതിര്‍ത്തു കൊണ്ട് പലരും രംഗത്ത് വന്നു കഴിഞ്ഞു. സി. പി. എമ്മിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, മാധ്യമങ്ങള്‍, സിനിമ
നടന്‍ മമ്മൂട്ടി മറ്റൊരു ചാനലില്‍ വരുന്നതുകൊണ്‍റ്റ് എന്തു കുഴപ്പം?