കാതിക്കുടം: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോമ്പൗണ്ടിനകത്തെ ബയോഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം പത്ത് സമീപവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍.കെ. ഉണ്ണി, ആര്‍ദ്ര സുനില്‍, ധീരജ് സുനില്‍, ഭവാനി, അര്‍ജുനന്‍, ആദിത്യന്‍, സൂര്യജിത്ത്, സൂര്യ, ആര്യ, ചന്ദ്രശേഖരന്‍, പ്രസാദ് എന്നിവരെയാണ്ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഉണ്ണിയെയാണ് നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവര്‍ക്ക് കടുത്ത ശ്വാസതടസ്സവും ബോധക്ഷയവും ഛര്‍ദിയും അനുഭവപ്പെടുന്നു. മാരകമായ രാസമാലിന്യവും വിഷപ്പുകയും പരിസരത്താകെ പടര്‍ന്നിരിക്കുകയാണ്. മാലിന്യം പൊട്ടിയൊഴികി കമ്പനി പരിസരമാകെ നിറഞ്ഞിരിക്കുകയാണ്. മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നതുവരെ കമ്പനിയില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് പ്ളാന്‍റ് പണിത 15 അടി ഉയരവും 6000 ചതുരശ്രയടി വീതിയുമുള്ള കമ്പനിയിലെ മാലിന്യമുപയോഗിച്ച് ബയോഗ്യാസ് നിര്‍മിക്കാന്‍ പണിത കൂറ്റന്‍ ടാങ്ക് ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കിലോമീറ്ററുകള്‍ക്കപ്പുറം പൊട്ടിത്തെറി യുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. . പരിസരമാകെ മാലിന്യത്തോടൊപ്പം വിഷപ്പുകയും പരിസരമാകെ പരന്നു. ശബ്ദംകേട്ടതോടെ ജനങ്ങള്‍ ഭയന്നോടി. പൊട്ടിത്തെറിച്ചത്. ജപ്പാന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്ന ടാങ്ക് സമ്മര്‍ദം മൂലമാണ് പൊട്ടിത്തെറിച്ചത്. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും രാസ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നതിനാല്‍ ഉണ്ടാകുന്ന ജല മലിനീകരണത്തിന് എതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരരംഗത്ത് ഉണ്ട്. ഈ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനോ, സമരത്തെ ജനങ്ങളിലേക്ക് എത്തിക്കുവാനോ പല മാധ്യമങ്ങളും വിമുഖത കാണിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ വിഷയം ഏറ്റെടുത്തത്.
സംഭവമറിഞ്ഞയുടന്‍ ഡെ. കലക്ടര്‍ ഇ.വി. സുശീല, ആര്‍.ഡി.ഒ എന്‍.അനില്‍കുമാര്‍, തഹസില്‍ദാര്‍ ഷാജി ഊക്കന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ഫ്രാന്‍സിസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ് എന്നിവര്‍ അപകടസ്ഥലത്തെത്തി.
- ഫൈസല്‍ ബാവ