വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി

September 11th, 2011
കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ വനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ സുരക്ഷിതരായി തിരിച്ചെത്തി. ഉനൈസ്, റിസ്‌വാന്‍, അസ്കര്‍, സിറാജ് എന്നിവരാണ്  വഴിതെറ്റിയതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍  ഒരു ദിവസം കഴിച്ചുകൂട്ടേണ്ടി വ്നനത്. രാവിലെ വനത്തിനുള്ളില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് ഉള്‍ക്കാട്ടില്‍ അകപ്പെടുകയായിരുന്നു.  അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ അന്വേഷിച്ചു പോയ പോലീസുകാര്‍ക്കും വഴിതെറ്റിയിരുന്നു.
മൊബൈല്‍ ഫോണ്‍ വഴി തങ്ങള്‍ സുരക്ഷിതരാണെന്ന് വിദ്യാര്‍ഥികള്‍ വീട്ടുകാരെ അറിയിച്ചു. നാട്ടുകാരും പോലീസും കേരള-കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും വനത്തിനുള്ളില്‍ ഏതു ഭാഗത്താണ് ഇവര്‍ അകപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കുവാനും സാധിച്ചില്ല. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ കൊടിങ്കലില്‍ ഉള്ള ആദിവാസി കോളനിയില്‍ ഇവ എര്‍ത്തിപ്പെടുകയായിരുന്നു. അവശരായി കാണപ്പെട്ട ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ആദിവാസികള്‍ ചെയ്തു കൊടുത്തു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാനോ എക്സല്‍ കമ്പനി എം.ഡി.യെ കേരളാ പോലീസിനു കൈമാറി

September 11th, 2011

harish-maddineni-epathram

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പ്‌ കേസില്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായ കമ്പനി എം. ഡി. ഹരീഷ് മദനീനിയെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളാ പോലീസിനു കൈമാറി. ഉന്നത സ്വാധീനമുള്ള ഇയാളുടെ അറസ്റ്റ് ഏറെ വൈകിയത്‌ നേരത്തെ വിവാദം ആയിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണു പോലീസ്‌ പറഞ്ഞു പോന്നത്. കമ്പനിയുടെ വില്‍പ്പന നികുതി കോടികള്‍ കൈക്കൂലി വാങ്ങി 22 കോടിയില്‍ നിന്നും 7 കോടിയാക്കി കുറച്ച വില്‍പ്പന നികുതി വകുപ്പ്‌ അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അശരണര്‍ക്ക് ഓണ സദ്യയുമായി യുവ സംഘം

September 11th, 2011

onam-social-message-epathram

കോഴിക്കോട്‌ : ഓണ ദിവസം മലയാളക്കരയാകെ ഉത്സാഹത്തിമര്‍പ്പില്‍ സദ്യ ഉണ്ണാന്‍ ഇരിക്കുമ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ കൊട്ടൂളിയില്‍ ഒരു സംഘം കുട്ടികള്‍ തെരുവ്‌ വാസികള്‍ക്ക് ഓണ സദ്യ എത്തിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ പ്രദേശത്ത്‌ ഈ സവിശേഷമായ സമ്പ്രദായം എല്ലാ ഉത്സവകാലത്തും നടക്കുന്നു. രാവിലെ സദ്യ വട്ടങ്ങള്‍ തയ്യാറാക്കുന്ന ഇവിടത്തെ വീട്ടുകാരെല്ലാം തങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണത്തിലെ ഒരു പങ്ക് പൊതികളിലാക്കി ഈ കുട്ടി സംഘത്തെ ഏല്‍പ്പിക്കുന്നു. കുട്ടികള്‍ ഏറെ ഉത്സാഹത്തോടെ ഈ ഭക്ഷണ പൊതികള്‍ തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എത്തിച്ചു കൊടുക്കുന്നു. നൂറു കണക്കിന് തെരുവ്‌ വാസികളാണ് ഇത്തവണ ഇവിടെ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടത്.

കൊട്ടൂളിയിലെ യുവധാരാ ക്ലബ്ബാണ് ഈ ഉദ്യമത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. രാവിലെ 11 മണിയോടെ ക്ലബ്ബിന്റെ പ്രവര്‍ത്തകരായ കുട്ടികള്‍ സമീപത്തെ വീടുകളില്‍ എത്തുന്നു. വീട്ടുകാര്‍ അവര്‍ പാചകം ചെയ്ത ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു ഇവര്‍ക്ക് പൊതിഞ്ഞു നല്‍കുന്നു. ഇവര്‍ ഈ പൊതികള്‍ തെരുവില്‍ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നു. പാവപ്പെട്ടവരോടുള്ള പരിഗണന എത്ര മഹത്തരമാണ് എന്ന സന്ദേശമാണ് ഈ ഉദ്യമത്തിലൂടെ തങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് സംഘാംഗങ്ങള്‍ പറയുന്നു.

(വാര്‍ത്ത കടപ്പാട് : ഹിന്ദു ദിനപത്രം)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു

September 9th, 2011
Meeran-epathram
ഇടുക്കി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ.മീരാന്‍ (70) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വച്ചായിരുന്നു  അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്. അടിമാലി ടൌണ്‍ ജുമാ‍‌അത്ത് പള്ളിയില്‍ ഖബറടക്കം നടത്തി. ഈസ്റ്റേണ്‍ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം കാണുവാനും അന്തിമോപചാരമര്‍പ്പിക്കുവാനും വ്യാവസായിക രാഷ്ടീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ എത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
കേരളത്തിലെ സുഗന്ധവ്യാപാര (കറിപൌഡര്‍) രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഈസ്റ്റേണ്‍ ഗ്രൂപ്പ് ആരംഭിച്ചത് ഇദ്ദേഹമാണ്. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭത്തെ തന്റെ കഠിനപ്രയത്നത്തിലൂടെ മീരാന്‍ കോടികള്‍ വിറ്റുവരവുള്ള വന്‍ വ്യവസായമായി വളര്‍ത്തിയെടുത്തു. ടൂറിസം, വിദ്യാഭ്യാസം, റബര്‍ ഉല്പന്നങ്ങള്‍,റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ മേഘലകളിലേക്ക്  കടന്നു കൊണ്ട് തന്റെ വ്യാപരത്തെ വൈവിധ്യവല്‍ക്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു മീരാന്‍.

നെല്ലിമറ്റം മണലും‌പാറയില്‍ ഇബ്രഹിം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്കൂള്‍ മാനേജരായ നഫീസയാണ് ഭാര്യ. നവാസ്,ഫിറോസ്, നിസ, സോയ എന്നിവര്‍ മക്കളാണ്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസിയുടെ വീട്ടില്‍ ഗുണ്ടാ വിളയാട്ടം : മുഖ്യമന്ത്രിക്കും എന്‍. ആര്‍. ഐ. സെല്ലിനും പരാതി നല്‍കി

September 8th, 2011

violence-against-women-epathram

ഏങ്ങണ്ടിയൂര്‍ : പ്രവാസി മലയാളിയുടെ നാട്ടിലെ വീട്ടില്‍ മണല്‍ ഭൂ മാഫിയക്ക് വേണ്ടി ക്വൊട്ടേഷന്‍ സംഘം ആക്രമണം നടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും, പ്രവാസി കാര്യ വകുപ്പ് മന്ത്രിക്കും, എന്‍. ആര്‍. ഐ. സെല്‍ പോലീസ്‌ സൂപ്രണ്ടിനും പരാതി നല്‍കി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തിയത്‌. ഗര്‍ഭിണിയായ സഹോദരി നിസഹായയായി നോക്കി നില്‍ക്കവേ വീട്ടില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠ പുത്രനായ വിലാഷിനെ (28) അക്രമികള്‍ മര്‍ദ്ദിച്ചു അവശനാക്കി. ഇയാള്‍ ഇപ്പോള്‍ തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉദയകുമാറിന്റെ ഭൂമിയില്‍ നിന്നും മണല്‍ മാഫിയ അനധികൃതമായി മണല്‍ എടുക്കുന്നത് സംബന്ധിച്ച് ചാവക്കാട്‌ കോടതിയില്‍ കേസ്‌ നിലവിലുണ്ട്. തുടര്‍ച്ചയായ മണല്‍ എടുക്കല്‍ മൂലം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏങ്ങണ്ടിയൂരില്‍ സ്ത്രീകള്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം
Next »Next Page » ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine