മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയില്‍

July 29th, 2011

mullaperiyar-dam-epathram

കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് പുതിയ വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. ഇത് ഏറെ അപകടാവസ്ഥ ഉണ്ടാക്കും. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള്‍ ഉണ്ടായത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗൗരവമുള്ളതാണ് . മുമ്പുണ്ടായിരുന്ന വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അണക്കെട്ടിന്റെ ഗാലറികളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടി. ഭൂചലനത്തിനു ശേഷം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ പത്താം ബ്ലോക്കിലെ വിള്ളല്‍ അടിയന്തരമായി പഠനം നടത്തേണ്ടതാണെന്ന് എന്‍ജിനിയര്‍മാര്‍ നിര്‍ദേശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാരിസ് അബൂബക്കറിനൊപ്പം ലീഗ് നേതാക്കള്‍ വേദിപങ്കിട്ടു

July 28th, 2011

മദ്രാസ്: വിവാദ വ്യവസായി ഫാരിസ് അബൂക്കര്‍ അധ്യക്ഷനായ വേദിയില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സനും പങ്കെടുത്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു. മദ്രാസില്‍ നടന്ന ഒരു പരിപാടിയിലാണ് ഇവര്‍ വേദി പങ്കിട്ടത്. ഫാരിസിസിനെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്നും അറിഞ്ഞെടത്തോളം അദ്ദേഹം വെറുക്കപ്പെടേണ്ടവനല്ലെന്നും ചടങ്ങിനിടെ എം.എം.ഹസ്സന്‍ പറഞ്ഞു. ഫാരിസിന്റെ പേരില്‍ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടെന്നും ആ നിലക്ക് അയാള്‍ “വെറുക്കപ്പെട്ടവന്‍“ ആണെന്നും വി.എസ്. അച്ച്യുതാനന്ദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. എല്‍ ‍.ഡി.ഫ് ഭരണകാലത്ത് പിണറായി വിജയന്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും ഫാരിസുമായി ബന്ധമുണ്ടെന്ന് ലീഗ് നേതാക്കളടക്കം പല യു.ഡി.എഫ് നേതാക്കളും ആരോപിക്കുകയുണ്ടായി. അന്ന് യൂത്ത്‌ ലീഗ് പ്രസിഡന്റ് ആയിരുന്ന കെ.എം ഷാജി എം.എല്‍ എ ഫാരിസ്‌ അബൂബക്കറിന് എതിരെ ശക്തമായി രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് പാണക്കാട് ഹൈദരലിശിഹാബ്‌ തങ്ങളും, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ ഉള്ളവര്‍ ഫാരിസ്‌ തന്നെ സംഘാടകനായ പരിപാടിയില്‍ ഫാരിസിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പറ്റി നല്ല വക്കുകള്‍ പറയുകയും ചെയ്തത് ലീഗിനുള്ളില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി

July 28th, 2011

വാടാനപ്പള്ളി: നിരവധിവര്‍ഷം ആതുരസേവനം നടത്തിയിരുന്ന കന്യാസ്ത്രീ ഹിന്ദുയുവാവിനെ വിവാഹംചെയ്തു. കംപ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയുള്ള പരിചയമാണ് പ്രണയവിവാഹത്തില്‍ കലാശിച്ചത്. തളിക്കുളം നമ്പിക്കടവില്‍ പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സനോജാണ് അങ്കമാലി കാലടി സെന്റ് ജോസഫ് ആന്റ് സെന്റ് മാര്‍ക്ക്സ് കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന ഡോ. റൈബി വര്‍ഗീസിനെ വിവാഹം ചെയ്തത്. ജൂലൈ 20നായിരുന്നു വിവാഹം. മസ്കത്ത് ഗള്‍ഫാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സനോജ് ചാറ്റിങ്ങിലൂടെയാണ് ഡോക്ടര്‍ റൈബിയെ പരിചയപ്പെട്ടത്. കാര്‍ഡിയോളജിയില്‍ എംഡിയെടുത്ത് ഉക്രൈനില്‍ ജോലിചെയ്യുകയായിരുന്നു റൈബി. 19ന് ഇരുവരും നാട്ടിലെത്തി. കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് റൈബിയുടെ സഹോദരന്‍ തോമസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനോജ് വാടാനപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്ഐ വി ഐ സഗീറും സംഘവും ഇരുകൂട്ടരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ രമ്യമാക്കി. പൊലീസിനും നാട്ടുകാര്‍ക്കും ലഡുനല്‍കിയാണ് ദമ്പതിമാര്‍ മടങ്ങിയത്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

പി.എം.താജ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

July 27th, 2011

p.m.taj-epathram

കോഴിക്കോട്: കേരളത്തിന്റെ സഫ്ദര്‍ ഹഷ്മി എന്നറിയപ്പെടുന്ന പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം താജിന്റെ അനുംസരണ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കമായി.  തെരുവുനാടകങ്ങളോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. 27 മുതല്‍ 30 വരെ നീളുന്നതാണ് അനുസ്മരണ പരിപാടികള്‍. നാടകങ്ങള്‍, അനുസ്മരണ പരിപാടികള്‍, മുഖാമുഖം, നാടകപ്രവര്‍ത്തകരുടെ കൂട്ടായമ, കുട്ടികളുടെ നാടകാവതരണം തുടങ്ങി വിപുലമായ പരിപാടികളാണ് താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ചിട്ടുള്ളത്.  28 നു വൈകുന്നേരം സെന്‍‌ട്രല്‍ ലൈബ്രറി ഹാള്‍ പരിസരത്ത് അനുസ്മരണം നടക്കും.

1956 ജനുവരി 3ന് പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം.താജ് കോഴിക്കോട്ടെ ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ നാടകങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിലനിന്നിരുന്ന നാടക സങ്കല്പങ്ങളില്‍ നിന്നും വിഭിന്നമായി ജനകീയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരുവു നാടകങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന രീതിയിലായിരുന്നു താജിന്റെ നാടകങ്ങള്‍. അമ്മാവനും പ്രമുഖ നാടക കൃത്തുമായിരുന്ന കെ.ടി.മുഹമ്മദിന്റേതില്‍ നിന്നും വിഭിന്നമായി തെരുവുനാടക പ്രസ്ഥാനത്തിന്റെ വേറിട്ട വഴിയിലൂടെയായിരുന്നു താജ് ആദ്യകാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസ്സില്‍ 1977-ല്‍ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ പെരുമ്പറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രെഹതിന്റേയും ഗ്രോട്ടോവ്സ്കിയുടേയും മറ്റും നാടക സങ്കല്പങ്ങള്‍ താജിന്റെ നാടകങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സോ പ്രചോദനമോ ആയിത്തീര്‍ന്നിട്ടുണ്ട്. കനലാട്ടം എന്ന നാടകം ഇതിന്റെ സാക്ഷ്യമാണ്. തുടര്‍ന്ന് വന്ന രാവുണ്ണിയെന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്കെണിയില്‍ കുടുങ്ങി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയെ വരച്ചുകാട്ടിയ ആ നാടകം ഇന്നും പ്രസക്തമാണ്. കുടുക്ക, കുടിപ്പക, കണ്‍കെട്ട്, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ മറ്റു രചകളില്‍ ചിലതാണ്. രചയിതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. 1979-ല്‍ “കനലാട്ടം“ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താജ് “യുവധാര” എന്ന മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവുനാടകങ്ങളിലൂടെ  കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍  1990- ജൂലൈ 29ന്  അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി

July 27th, 2011

mv-jayarajan-epathram

കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. പി. ശിവകുമാര്‍ എന്ന മലയാള കഥയിലെ കറുത്ത ഹാസ്യക്കാരന്‍
Next »Next Page » പി.എം.താജ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine