ക്ഷേത്രത്തിലെ നിധി അറ തുറന്നതില്‍ കോടതിക്ക് അതൃപ്തി

September 2nd, 2011

treasure-epathram

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി അറ തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തുറന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതി ആയിരുന്നു ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തില്‍ കണ്ടെടുത്ത നിധി ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കരുത് എന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു എന്നും പറഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശ മൂലധനം സംബന്ധിച്ച് പാര്‍ട്ടിയുടെ നയം വ്യക്തമാണ് : പിണറായി വിജയന്‍

September 1st, 2011

pinarayi-vijayan-epathram

കണ്ണൂര്‍ : വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതിന് സി. പി. എം. പാര്‍ട്ടി കോണ്ഗ്രസ് വ്യക്തമായ നയരേഖകള്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സൌഹൃദ സംഭാഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദനും അമേരിക്കന്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്.

പാര്‍ട്ടിയുടെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി വിദേശ മൂലധനം സ്വീകരിക്കില്ല. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല. വായ്പ സ്വീകരിക്കുമ്പോള്‍ ധനപരമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും പിണറായി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി

September 1st, 2011

air-india-epathram

തിരുവനന്തപുരം : വിമാനത്തിന്റെ ഹൈഡ്രോളിക്ക് സംവിധാനത്തിന് തകരാറ് സംഭവിച്ചതിന്റെ തുടര്‍ന്ന് 123 യാത്രക്കാരുമായി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിക്കുന്നു.

11:45ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ടാതായിരുന്നു ഈ വിമാനം. എന്നാല്‍ യന്ത്ര തകരാറ് കണ്ടു പിടിച്ചതോടെ അടിയന്തിര സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയ ശേഷം വിമാനം 12:15നാണ് അടിയന്തിരമായി നിലത്തിറക്കിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെടുമ്പാശ്ശേരിയില്‍ മറ്റൊരു വിമാനാപകടം

September 1st, 2011

nedumbassery-airport-epathram

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഇപ്പോള്‍ വെളിപ്പെട്ട മറ്റൊരു അപകടം സൂചിപ്പിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഗള്‍ഫ്‌ എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി അപകടം ഉണ്ടായതിന്റെ രണ്ടു ദിവസം മുന്‍പ്‌ മറ്റൊരു അപകടം കൂടി ഇവിടെ നടന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. അബുദാബിയിലേക്ക്‌ പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന വേളയില്‍ വിമാനത്തിന്റെ വാല്‍ റണ്‍വേയില്‍ ഉരഞ്ഞതാണ് അപകടത്തിന് കാരണമായത്‌. പൊങ്ങി ഉയര്‍ന്ന വിമാനത്തിന്റെ പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം തിരികെ ഇറക്കാന്‍ അനുമതി ചോദിച്ചു. 90 മിനിറ്റോളം പറയുന്നതിനു ശേഷം വിമാനം തിരികെ കൊച്ചി വിമാനത്താവളത്തില്‍ തന്നെ തിരികെ ഇറക്കി.

190 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ രണ്ടു പൈലറ്റുമാരെയും താല്‍ക്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി വിമാനാപകടം : വിമാനം റണ്‍വേയിലേക്ക് നീക്കി

August 30th, 2011

gulf-air-accident-epathram

കൊച്ചി : താഴെ ഇറക്കുന്നതിനിടെ തെന്നി അപകടത്തില്‍ പെട്ട ഗള്‍ഫ്‌ എയര്‍ വിമാനം തിരകെ റണ്‍വേയിലേക്ക് നീക്കം ചെയ്തു. വന്‍ ക്രെയിനുകളോടെ സഹായത്തോടെ ബോംബെയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് വിമാനത്തെ മണ്ണില്‍ നിന്നും ഉയര്‍ത്തി തിരികെ എത്തിച്ചത്‌. റണ്‍വേ പൂര്‍വ സ്ഥിതിയില്‍ ആയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊച്ചി വിമാനത്താവളത്തില്‍ വിമാനാപകടം
Next »Next Page » നെടുമ്പാശ്ശേരിയില്‍ മറ്റൊരു വിമാനാപകടം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine