കൊച്ചി വിമാനത്താവളത്തില്‍ വിമാനാപകടം

August 29th, 2011

gulf-air-accident-epathram

കൊച്ചി : ബഹറൈനില്‍ നിന്നും 137 യാത്രക്കാരുമായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഗള്‍ഫ്‌ എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി ഉണ്ടായ അപകടത്തില്‍ 7 യാത്രക്കാര്‍ക്ക്‌ പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്‌. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിട്ടില്ല. ചെറു വിമാനങ്ങള്‍ക്ക് ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാവുന്നതാണ് എന്ന് വിമാനത്താവള മേധാവി എ. സി. കെ. നായര്‍ അറിയിച്ചു.

ഗള്‍ഫ്‌ എയറിന്റെ ജി. എഫ്. 270 എന്ന ഫ്ലൈറ്റാണ് ഇന്ന് പുലര്‍ച്ചെ 4:10ന് 137 യാത്രക്കാരും 7 ജീവനക്കാരുമായി ബഹറൈനില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡ്‌ ചെയ്യുവാനുള്ള ശ്രമത്തില്‍ റണ്‍വേയില്‍ നിന്നും തെന്നി പോവുകയാണ് ഉണ്ടായത്‌. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ അടിയന്തിര നിര്‍ഗ്ഗമന വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. ഇതേ തുടര്‍ന്ന് കാല്‍ ഒടിഞ്ഞ ഒരു യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ ഉള്ള മറ്റു യാത്രക്കാരെ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

കാറ്റും മഴയും മൂലമാവും അപകടം സംഭവിച്ചത്‌ എന്നാണ് പ്രാഥമിക നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിനാലുകാരന്‍ റണ്‍വേയില്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച

August 26th, 2011

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെയുണ്ടായ രണ്ടാമതും സുരക്ഷാ വീഴ്ച പറ്റി. കഴിഞ്ഞ ദിവസം രാത്രി വിമാനം ഉയര്‍ന്നുപൊങ്ങുന്നത് കാണാനെത്തിയ വിദ്യാര്‍ത്ഥി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫുകാരുടെ കണ്ണുവെട്ടിച്ച് റണ്‍വേ പരിസരത്തേക്ക് റണ്‍വേയില്‍ ഓടിക്കയറിയത് വിമാനത്താവളത്തില്‍ ആശങ്ക പരത്തി. അന്തിക്കാട് സ്വദേശി കിരണ്‍ (14) ആണ് ഈ സാഹസത്തിനു മുതിര്‍ന്നത് വിമാനം തൊടാനുള്ള കൗതുകമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് റണ്‍വേയിലേക്ക് കടക്കാന്‍ പ്രിപ്പിച്ചത്. രാത്രി ഒറ്റയ്ക്ക് കിലോമീറ്ററോളം നടന്ന ശേഷം അഞ്ചാംനമ്പര്‍ ഗേറ്റിലൂടെയാണ് കിരണ്‍ റണ്‍വേയിലേക്ക് കടന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സുരക്ഷാ പാളിച്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിമാനത്താവള ഡയറക്ടര്‍ ഏ.സി.കെ.നായര്‍ അറിയിച്ചു. കഴിഞ്ഞ ജൂണിലും ഇതുപോലെ ഒരു യുവാവ്‌ റണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.അന്ന് സുരക്ഷാ പാളിച്ചയുണ്ടായപ്പോള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിരുന്നെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗമുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്ക് വിമാനത്താവള കമ്പനി ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി ഉയര്‍ന്നിട്ടും ഇവിടെ സുരക്ഷാ പാളിച്ച ആവര്‍ത്തിക്കുന്നത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനും ഗൗരവമായാണ് കാണുന്നത്. സുരക്ഷാ ഗേറ്റില്‍ ചുമതലയുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടികളും കൈക്കൊളളും.

-

അഭിപ്രായം എഴുതുക »

ക്ലാസില്‍ മലയാളം പറഞ്ഞതിന് ആയിരം രൂപ പിഴ

August 26th, 2011

തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാ‍ക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാ‍ല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാന ദുരന്തം, 75 ലക്ഷം രൂപ നഷടപരിഹാരം കോടതി സ്റ്റേ ചെയ്തു

August 25th, 2011

mangalore-plane-crash-epathram

കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രാജ്യാന്തര മാനദണ്ഡമനുസരിച്ച്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ അനുവദിച്ചത്‌. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച്‌ വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേക്കടി ബോട്ടപകടം കെ. ടി. ഡി. സിക്ക് വീഴ്ച പറ്റി: അന്വേഷണ കമ്മീഷന്‍

August 25th, 2011

thekkady boat tragedy-epathram

തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്ത ബോട്ട് വാങ്ങിയതില്‍ കെ.ടി.ഡി.സിക്ക് വീഴ്ചപറ്റിയെന്നും ബോട്ടിന്റെ രൂപകല്‍പനയിലെ അപാകവും കാര്യക്ഷമതയില്ലായ്മയുമാണ് തേക്കടി ബോട്ട് ദുരന്തത്തിന് ഇടയാക്കിയതെന്നും പറയുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ഇ. മൊയ്തീന്‍ സര്‍ക്കാരിന് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 232 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 40 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മറൈന്‍ എന്‍ജിനിയറിങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മിച്ചുനല്‍കിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ട് വാങ്ങിയത്. തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരാണ് അന്ന് മരിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌
Next »Next Page » മംഗലാപുരം വിമാന ദുരന്തം, 75 ലക്ഷം രൂപ നഷടപരിഹാരം കോടതി സ്റ്റേ ചെയ്തു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine