തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു
സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ് മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍