തൃശൂര്‍ : കേരളത്തിലെ പരിസ്ഥിതി – പ്രതിരോധ – മനുഷ്യാവകാശ – സാമൂഹ്യ മേഖലകളില്‍ ഇടപെട്ടു വരുന്ന പ്രവര്‍ത്തകരുടെയും താല്‍പര്യമുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംസ്ഥാന തല ഒത്തുചേരല്‍ ഗാന്ധിയന്‍ വര്‍ത്തമാനം ഒക്ടോബര്‍ 5 മുതല്‍ 9 വരെ തൃശൂര്‍ കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്ക്കൂളില്‍ വെച്ച് നടക്കും. പ്രമുഖ സര്‍വോദയ പ്രവര്‍ത്തകനും മഹാത്മജിയുടെ കൂടെ 20 വര്ഷം ചിലവിട്ട ആളുമായ നാരായണ്‍ ദേസായി പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 5ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനം തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ പണ്ഡിതനും ബുദ്ധ സന്യാസിയുമായ പ്രൊഫ. സാംധോങ്ങ് റിംപോച്ചെ നിര്‍വഹിക്കും.വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംവാദങ്ങള്‍, പങ്കുവെപ്പുകള്‍ എന്നിവയ്ക്ക് പുറമെ ബദല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനവും നടക്കും. 5 ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും.
കൂടിച്ചേരലില്‍ പങ്കെടുക്കുന്നതിന് 200 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547698740, 9447115073 എന്നീ നമ്പരുകളിലോ k.sahadevan at gmail dot com എന്ന ഈമെയിലിലോ ബന്ധപ്പെടുക.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം