എന്‍ഡോസള്‍ഫാന്‍ കേന്ദ്രം കുറ്റക്കാരല്ല: ഉമ്മന്‍ചാണ്ടി

August 18th, 2011

oommen-chandy-epathram

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രമല്ല കുറ്റക്കാര്‍,  വെറുതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ യു. ഡി എഫ്‌ സര്‍ക്കാര്‍  അഞ്ചു വര്‍ഷം മുമ്പ് തന്നെ  എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിരുന്നു. അതിനു ശേഷം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി  സംസ്ഥാന സര്‍ക്കാരായിരിക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. അതിന് പഠനമോ മറ്റ് റിപ്പോര്‍ട്ടുകളോ ഇനിയും  ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി ക്ഷാമം പരിഹരിക്കാന്‍ ജൈവകീടനാശിനി ആവശ്യമാണ്‌  ജൈവകീടനാശിനിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും . തൃശ്ശൂര്‍ ജില്ലയിലെ കരിനിലകൃഷി വികസനത്തിന് കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പ്രത്യേക പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ആയിരം കോടി രൂപയെങ്കിലും സംസ്ഥാന വിഹിതം ലഭിക്കേണ്ടതുണ്ട്. കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി മന്ത്രിതല സംഘം ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് സി.പി.എമ്മില്‍ രാജി ഭീഷണി

August 17th, 2011

cpm-logo-epathram

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത്‌ വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

August 17th, 2011

kunjalikutty-epathram

കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം തുറമുഖം: ടെണ്ടര്‍ നല്‍കിയത് രണ്ടു കമ്പനികള്‍ മാത്രം

August 17th, 2011

vizhinjam-port-epathram

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെണ്ടര്‍ നല്‍കിയത് രണ്ടു കമ്പനികള്‍ മാത്രം. ടെണ്ടര്‍ സമര്‍പ്പിക്കുവാനുള്ള സമയം രണ്ടു തവണ നീട്ടി നല്‍കിയിരുന്നു. മുന്ദ്ര പോര്‍ട്ട് ലിമിറ്റ്ഡ്, കണ്‍സോര്‍ഷ്യം ഓഫ് വെത്സ്പണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ലിമിറ്റഡ് എന്നീ കമ്പനികളാണ് സാങ്കേതിക ടെണ്ടര്‍ നല്‍കിയതെന്ന് വകുപ്പ് മന്ത്രി കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി രൂപകല്പന ചെയ്യല്‍ ‍, ആവശ്യമായ ധനസമാഹരണം, നിര്‍മ്മാണം, 30 വര്‍ഷത്തെ നടത്തിപ്പ് എന്നിവ നടത്തിപ്പുകാരുടെ ചുമതലയായിരിക്കും. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച രേഖകള്‍ ‍, മറ്റു നടപടിക്രമങ്ങള്‍ , ചിത്രങ്ങള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ ഇതിനായി രൂപ കല്പന ചെയ്ത വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കോവളത്ത് കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി

August 17th, 2011

കോവളം: കോവളത്തിനടുത്തുള്ള കോണ്‍‌വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറെ പൂങ്കുളത്തുള്ള ഹോളി ക്രോസ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ മേരി ആല്‍‌സിയ (47)യെ ആണ് രാവിലെ സമീപത്തുള്ള വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കോണ്‍‌വെന്റിലെ മറ്റൊരു കന്യാസ്ത്രിയാണ് മൃതദേഹം കണ്ടത്. കോട്ടയം വാന്‍വട്ടം സ്വദേശിനിയായ സിസ്റ്റര്‍ ഇരുപതിലധികം വര്‍ഷമായി ഈ കോണ്‍‌വെന്റില്‍ താമസിച്ചു വരികയാണ്. കോണ്‍‌വെന്റിനു സമീപത്തുള്ള സിസ്റ്റര്‍ മേരി ആല്‍‌സിയ ഹോളി ക്രോസ് സ്കൂള്‍ അദ്യാപികയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹനാപകടം 3 പേര്‍ മരിച്ചു
Next »Next Page » വിഴിഞ്ഞം തുറമുഖം: ടെണ്ടര്‍ നല്‍കിയത് രണ്ടു കമ്പനികള്‍ മാത്രം »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine