കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ.പി അനിലിനെ ചേവായൂരുള്ള ഔദ്യോഗിക വസതിയില് മരിച്ചനിലയില് കണ്ടെത്തി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ.പി അനിലിനെ ചേവായൂരുള്ള ഔദ്യോഗിക വസതിയില് മരിച്ചനിലയില് കണ്ടെത്തി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
-
വായിക്കുക: ചരമം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില് വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്ത്താണ്ഡവര്മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിമര്ശിച്ചത്. കൂടാതെ ”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില് പോകുന്ന മാര്ത്താണ്ഡവര്മ തിരിച്ചുപോകുമ്പോള് ഒരുപാത്രത്തില് പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില് പാത്രത്തില് സ്വര്ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല് ഒരു ശാന്തിക്കാരന് ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല് തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്ത്താണ്ഡവര്മ തുറന്നിരുന്നു. അപ്പോള് ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്ത്താണ്ഡവര്മ വിചാരിച്ചാല് ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്ദേശിച്ചാല് ദേവപ്രശ്നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന് നിര്ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല് ആ കമ്മീഷനെ ദേവപ്രശ്നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല് കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്ത്തു. വി എസിന്റെ ഈ പ്രസ്താവനകള്ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള് മറുപടി പറയാമെന്നാണ് മാര്ത്താണ്ഡവര്മ രാജാവ് പറയുന്നത്
-
വായിക്കുക: കേരള രാഷ്ട്രീയം, സാമൂഹ്യക്ഷേമം, സാമ്പത്തികം
തൃശ്ശൂര്: വിവാദ നായകന് കെ. എ റൗഫുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൂടിക്കാഴ്ചനടത്തിയത് നല്ല ഉദ്ദേശം വെച്ചുള്ള തായിരുന്നില്ല എന്നും അതിലൂടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു . തൃശൂരിലെ കൂടിക്കാഴ്ച സംബന്ധിച്ച് റൌഫ് നടത്തിയ ടെലിഫോണ് സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ആര്യാടന്റെ അഭിപ്രായം. വി എസും റൗഫും രാമനിലയത്തില് കൂടിക്കാഴ്ച നടത്തുമ്പോള് താനും അവിടെയുണ്ടായിരുന്നു. എന്നാല് അവിടെ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും. സി ഡി വിവാദത്തെ കുറിച്ച് സര്ക്കാരിനോട് വി എസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന് കൂട്ടിച്ചേര്ത്തു.
-
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, വിവാദം
കൊല്ലം: ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും മലയാള സിനിമയുടെ സ്വന്തം മോഹന് ലാലും ഒരു വേദിയില് വന്നപ്പോള് കൊല്ലം ആശ്രാമം മൈതാനത്ത് ആവേശക്കടലിരമ്പം. താരശോഭയില് മുങ്ങിയ ആശ്രാമം മൈതാനത്ത് ആരാധകാര് താരരാജാക്കന്മാരുടെ ചിത്രങ്ങള് ഉയര്ത്തിക്കാട്ടിയും ‘ജയ്’ വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. ഡോ.ബി.രവിപ്പിള്ളയുടെ ഹോട്ടല് ‘ദ് റാവിസിന്റെ’ ഉദ്ഘാടനത്തിനാണ് രണ്ടു താരങ്ങളും കൊല്ലത്തെത്തിയത്. ഹോട്ടലിന്റെ ഉദ്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന് ലാലും ആശ്രാമം മൈതാനത്ത് എത്തിയത്. ആശ്രാമം മൈതാനം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
- ഫൈസല് ബാവ
വായിക്കുക: സിനിമ
തിരുവനന്തപുരം: കേരളത്തില് ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്ലര് പെണ്വാണിഭ കേസ് വേണ്ടും വാര്ത്തകളില് ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന് സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സിപിഎം നേതാക്കള്ക്കെതിരേ താന് സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില് ചിലകാര്യങ്ങള് വളച്ചൊടിച്ച് അവതരിപ്പിക്കാന് ശ്രമിക്കുന്നത്. എന്നാല് കുഞ്ഞാലിക്കുട്ടിയില്നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള് നേരിടാന് തയാറാണെന്നും എന്നാല് അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല് ആവശ്യമായ കാര്യങ്ങള് ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇതിനു പിന്നില് മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്ച്ചയെ വഴിതിരിച്ചു വിട്ടാല് തീര്ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല് മന്ത്രിസഭയില് ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന് വീണ്ടും ഐസ്ക്രീം ചര്ച്ച സജ്ജീവമാക്കി നിര്ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള് പറയുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, വിവാദം