തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനത്തിനു മേല്‍ മറ്റൊരു ഭാരം കൂടെ. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതിമാസം 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടി.വി ഫ്രിഡ്ജ് എന്നിവയുള്ള ഭൂരിപക്ഷം വീടുകളിലും ശരാശരി വൈദ്യുതി ഉപയോഗം 150-200 യൂണിറ്റ് വരെ ആണ്. എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ്ജ് ഈടാക്കുവാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും പ്രതിമാസം 120 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുവാനും ഇതുമൂലം വരുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുവാനും തീരുമാനിക്കുകയായിരുന്നു. ഈ തുക സമ്പ്സിഡിയായി വൈദ്യുതി ബോര്‍ഡിനു ലഭിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം