കായംകുളം: കായംകുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബംഗാളില്‍ നിന്നുമുള്ള ധാരാളം തൊഴിലാളികള്‍ ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത് ബംഗാളില്‍ നിന്നുമുള്ളവര്‍ ആണോ എന്ന സംശയത്തെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ അന്വേഷിക്കുവാന്‍ ചെന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ തമ്പടിക്കുന്നത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വര്‍ദ്ധിച്ചു വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, ക്രമസമാധാനം