Sunday, September 25th, 2011

വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി

family plannning-epathram
കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കരുതെന്നു ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വിമന്‍സ് കോഡ് ബില്ല് സര്‍ക്കാറിനു ഇന്നലെ സമര്‍പ്പിച്ചു.  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധക്ഷനായ 12 അംഗങ്ങളുള്ള സമിതിയാണ് സമിതിയാണ്  വിമന്‍സ് കോഡ് ബില്‍ തയ്യാറാക്കിയത്.  കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്നും രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം രൂപ പിഴയോ മൂന്നു മാസം തടവോ ആണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ദമ്പതിമാരില്‍ ഇരുകൂട്ടരുടേയും സമ്മത പ്രകാരം വിവാഹ മോചനങ്ങള്‍ കോടതിക്ക് പുറത്തുവച്ച് സധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം അനുവദിക്കും വിധം സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സൌകര്യം എല്ലാ ആസ്പത്രികളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമപരമായി വിവാഹ മോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടായാല്‍ അത് മറ്റൊരു കുടുമ്പത്തിലെ അംഗമായി കണക്കാക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ചില ശുപാര്‍ശകള്‍ക്കെതിരെ മത സംഘടനകള്‍ രംഗത്തു വന്നു. വിമന്‍സ് കോഡ് ബില്ല് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയെന്നാണ് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ബില്ലിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നും  ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മത സംഘടകള്‍ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തുവരുവാന്‍ സാധ്യതയുണ്ട്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ to “വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി”

  1. pm thankachan says:

    ഒന്നും ചെയ്യാത്തവന്‍ ദ്രോഹം ചെയുന്നു ,അങ്ങനെ ഒന്നും ചെയ്യാത്തവന്‍ എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി ,എങ്കില്‍ അത് നരകതിലോട്ടു തന്നെ ചെല്ലട്ടെയെന്നും കരുതി ,കാരണം നന്മയെ കൊല്ലാന്‍ തിരുമാനിച്ച് ഇറങ്ങി പുറപെട്ട നരക കുലപതികള്‍ തുലയട്ടെ , ജയ്‌ ഇന്‍ഡ്യ .

  2. salim says:

    if cristians and muslims are against womens code bill, why hindus not against. let hindus also produce as much as possible. we can balance the population and have an explosion.

  3. Rajesh ezhavan says:

    ഇങ്ങനെയൊരു നിയമം ഈ കാലഘട്ടത്തിന് അത്യാവശ്യമാണ്. മുന്‍ കാലങ്ങളില്‍ മാതാപിതാക്കള്‍ക്ക് സന്താന നിയന്ത്രണ ത്തിന്റെ ആവശ്യവും ആവ്ശ്യകതയും. അതിനുള്ള സൌകര്യങ്ങളുമുണ്ടായിരുന്നില്ല, വിശ്വാസികളും അവിശ്വാസികളും എല്ലാം ഇപ്പോള്‍ ഒരു പരിധിവരെ സ്വയം നിയന്ത്രിക്കുന്നുണ്ട് ഉള്ള ഒന്നോ രണ്ടോ കുട്ടികളെ അവര്‍ ആണായാലും പെണ്ണായലും നല്ലരീതിയില്‍ വളര്‍ത്തുന്നതാണ് സമൂഹത്തിനും രാജ്യത്തിനും നല്ലത്. സമ്പത്ത് നിലനില്പിനത്യാവശ്യമായതിനാല്‍ നല്ലരീതിയില്‍ കുട്ടികളെ വളര്‍ത്തുന്നതിന് സാമ്പത്തിക സുരക്ഷ ആവശ്യമാണ് നല്ലരീതിയില്‍ വളര്‍ത്താന്‍ ക്ഴിവില്ലാത്ത മാതാപിതാക്കള്‍ ഈ ഒരു കഴിവു തനിക്ക് കൂടുതലുണ്ട് എന്ന് കാട്ടാന്‍ കുറെ വരട്ട് ന്യായങ്ങളെ കൂട്ട് പിടിച്ച് ( ദൈവം തരുന്നതാ, മൌലീകവകാശമാണ്.എന്നോക്കെ) കുറെ കുട്ടികളെ പെറ്റ്കൂട്ടിയിട്ട് എന്ത് കാര്യം കള്ളമ്മാരെയും പിടിച്ചുപറിക്കാരെയും രാജ്യദ്രോഹികളെയും, അസുയ മൂത്ത് പണിയെടുത്ത് ജീവിക്കുന്നവനെഎങ്ങനെആ പണം അടിച്ച് മാറ്റി വെറുതെയിരുന്നു തിന്നുന്ന ചെകുത്താന്മാരാക്കി മാറ്റാം.എന്നുവിജാരിക്കുന്നവരേയും അല്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കിവിടും ,ഉണ്ടാക്കിവിടേണ്ട ചുമതല മാത്രമെയെനിക്കുള്ളു നോക്കേണ്ട ചുമതല് സര്‍ക്കാരും .സാമ്പത്തിക മെച്ചവുമുള്ളവരും ആകാര്യം ചെയിതുകൊള്ളണമെന്നും പറഞ്ഞ് ,ന്യൂനപക്ഷമാണ് ആനു കൂല്യങ്ങള്‍ തരണം അത് ഞങ്ങളുടെ അവകാശമാണെന്ന് (ഈ അവകാശം തന്നെ തനിക്കു കിട്ടിയ പിച്ചയാണെന്ന് മനസ്സിലാക്കാത്തവര്‍) പറഞ്ഞ് സമരം ചെയ്തും, കൈയ്യൂക്കിലും, കൈകൊര്‍ക്കിലും, മറ്റുള്ളവന്റെ പ്രരാക്ക് വാങ്ങി കാര്യങ്ങള്‍ നേടിയെടുക്കുന്നതല്ല .നല്ലകാര്യം. . പിന്നെ ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഈ നിയമങ്ങെളെല്ലാം ഇവിടെ യും വേണ്ടിവരും. ഇന്നല്ലെങ്കില്‍ നാളെ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine