മംഗലാപുരം വിമാന ദുരന്തം, 75 ലക്ഷം രൂപ നഷടപരിഹാരം കോടതി സ്റ്റേ ചെയ്തു

August 25th, 2011

mangalore-plane-crash-epathram

കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രാജ്യാന്തര മാനദണ്ഡമനുസരിച്ച്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ അനുവദിച്ചത്‌. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച്‌ വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേക്കടി ബോട്ടപകടം കെ. ടി. ഡി. സിക്ക് വീഴ്ച പറ്റി: അന്വേഷണ കമ്മീഷന്‍

August 25th, 2011

thekkady boat tragedy-epathram

തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്ത ബോട്ട് വാങ്ങിയതില്‍ കെ.ടി.ഡി.സിക്ക് വീഴ്ചപറ്റിയെന്നും ബോട്ടിന്റെ രൂപകല്‍പനയിലെ അപാകവും കാര്യക്ഷമതയില്ലായ്മയുമാണ് തേക്കടി ബോട്ട് ദുരന്തത്തിന് ഇടയാക്കിയതെന്നും പറയുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ഇ. മൊയ്തീന്‍ സര്‍ക്കാരിന് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 232 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 40 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മറൈന്‍ എന്‍ജിനിയറിങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മിച്ചുനല്‍കിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ട് വാങ്ങിയത്. തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരാണ് അന്ന് മരിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌

August 23rd, 2011

Thomas_Isaac-epathram

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്‌ രംഗത്ത്‌ വന്നു. രാജവാഴ്ചയും രാജ ഭരണത്തെയും എതിര്‍ത്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുറപ്പിച്ചതെന്നും രാജ കുടുംബം വിമര്‍ശനങ്ങള്‍ക്ക് അതീതരായിരിക്കണമെന്നില്ലെന്നും വി. എസിന്റെ പ്രസ്ഥാവാന പൊതു സമൂഹം ചര്‍ച്ചക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഗൌരവത്തില്‍ കാണണമെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്ക്‌ അല്ലാതെ പാര്‍ട്ടിക്കകത്ത് നിന്നുപോലും ആരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

August 23rd, 2011

കണ്ണൂര്‍: പയ്യന്നൂര്‍ ഓപണ്‍ ഫ്രെയിമിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ദിവസം വൈകീട്ട് 6:30നു പയ്യനൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ സിനിമ പ്രദര്‍ശനം തുടങ്ങും. ആഗസ്റ്റ് 28 നു പരേഷ് മോകാഷി യുടെ മറാത്തി ചിത്രമായ ‘ഹരിശ്ചന്ദ്രചി ഫാക്ടറി’, 29നു എമിര്‍ കുസ്റ്ററിക്കോയുടെ ‘അണ്ടര്‍ഗ്രൗണ്ട്’, 30നു ശബ്നം വീരമണിയുടെ ‘കോയി സുന്‍താ ഹെ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ്

August 23rd, 2011

gopi-kottamurikkal-epathram

കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി
Next »Next Page » മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine