ആറു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

September 22nd, 2011
child-rape-epathram
എരുമപ്പെട്ടി: ആറു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടി ഗവ.എല്‍.പി സ്കൂള്‍ അധ്യാപകനായ കുന്നംകുളം സ്വദേശി കരിപ്പറമ്പില്‍ സുധാസാണ് (48) അറസ്റ്റിലായത്. ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇടവേള സമയത്ത് മറ്റു കുട്ടികളെ കളിക്കാന്‍ പറഞ്ഞയച്ചതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് കുട്ടിയെ സുധാസ് ഭീഷണിപ്പെടുത്തി. സ്കൂളില്‍ പോകുവാന്‍ വിസ്സമ്മതിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും വിശദപരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അധ്യാപകനില്‍ നിന്നുമുണ്ടയ അനുഭവം തുറന്നു പറഞ്ഞു, തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പീഡനം നടന്നതായി മനസ്സിലായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസ് പ്രതിയെ സ്കൂളില്‍ നിന്നും അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായ വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കാന്‍

September 22nd, 2011

oommen-chandy-epathram

അട്ടപ്പാടി : ബഹുരാഷ്ട്ര കമ്പനികള്‍ കയ്യടക്കിയ തങ്ങളുടെ ഭൂമിയില്‍ നിന്നും 85.21 ഏക്കര്‍ ഭൂമി മാത്രം തങ്ങള്‍ക്ക് തിരികെ നല്‍കുവാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം ആദിവാസി സംഘടനകള്‍ തള്ളിക്കളഞ്ഞു. ഈ നീക്കം ആദിവാസി ഭൂമി കയ്യേറ്റത്തിനെതിരെ നടത്തുന്ന നിയമയുദ്ധത്തെ തടയുവാന്‍ ഉദ്ദേശിച്ച് ഉള്ളതാണ് എന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. വ്യാജ രേഖകള്‍ ചമച്ചു തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഈ നടപടിക്ക്‌ കൂട്ട് നിന്ന 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വില്ലേജ്‌ ഓഫീസറും ഇപ്പോള്‍ സസ്പെന്‍ഷനില്‍ ആണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈഴവര്‍ക്ക്‌ യൂറോപ്യന്‍ പൈതൃകം എന്ന് ഗവേഷണ ഫലം

September 22nd, 2011

dna-profiling-epathram

പന്തളം : ഈഴവ സമുദായ അംഗങ്ങള്‍ക്ക് യൂറോപ്യന്‍ ജനിതക പൈതൃകമാണ് ഉള്ളത് എന്ന് പാട്ടൂര്‍ ശ്രീ ബുദ്ധ എന്‍ജിനിയറിങ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. സീമാ നായരുടെ നേതൃത്വത്തില്‍ അശ്വതി ഗീത, ചിപ്പി ജഗന്നാഥ് എന്നിവരാണ് ഡി. എന്‍. എ. പ്രൊഫൈലിംഗ് നടത്തി ഈ നിഗമനത്തില്‍ എത്തിയത്. അന്താരാഷ്‌ട്ര മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ ഈ കണ്ടുപിടുത്തം ഇതിനോടകം അന്താരാഷ്‌ട്ര ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണമാണ് ഇത് സംഭവിച്ചത് എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ചരിത്രപരമായി കേരളം പല യൂറോപ്യന്‍ കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായിരുന്നു. ഇത് മൂലം കേരളത്തിലെ ഗോത്രേതര ജന വിഭാഗങ്ങളില്‍ ദ്രാവിഡ, യൂറോപ്യന്‍ ജനിതക സ്വാധീനങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു എന്നും പഠന ഫലം വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എലിപ്പനി: മരണം പതിനഞ്ചായി

September 21st, 2011
fever-epathram
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാ‍സര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

September 21st, 2011
elephant-epathram
മുത്തങ്ങ: വയനാട് ജില്ലയിലെ മുത്തങ്ങ റെഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മുത്തങ്ങ സ്വദേശി വാസുവിനെ (41) ആണ് ഇന്നലെ ഉച്ചയോടെ കാട്ടുപാതയില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേതിനെ തുടര്‍ന്നാകാം മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു.  ഇതു വഴി കടന്നു പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് ഇന്‍‌ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം മൃതദേഹം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വാസുവിന് ഭാര്യയും അഞ്ചു മക്കളുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്യാന്‍സര്‍ ചികിത്സാ സഹായ നിധി
Next »Next Page » എലിപ്പനി: മരണം പതിനഞ്ചായി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine