ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട്

September 25th, 2011

brinda-karat-epathram

കോഴിക്കോട്‌ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ്‌ കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.

മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ്‌ ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത്‌ എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.

വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക്‌ വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ്‌ നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാദാപുരത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

September 24th, 2011

Bomb-epathram

കോഴിക്കോട്: നാദാപുരം കുന്നംകോട് ടൌണിലുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റോഡിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകള്‍. രാവിലെ ഒമ്പതു മണിയോടെയാണ് നാദാപുരം പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു

September 24th, 2011
elephant-epathram
കുമളി:പെരിയാര്‍  കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത്  25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു.  ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു.  മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്.  ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി  സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല.  വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍  ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു

September 24th, 2011
siby-malayil-B.Unnikrishnan-epathram
കൊച്ചി: ഫെഫ്കയുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും സിബി മലയിലും ജനറല്‍ സെക്രട്ടറിസ്ഥാനത്തു നിന്നും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു. കൊച്ചിയില്‍ വെള്ളിയാഴ്ച നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തിനിടയില്‍ തികച്ചും നാടകീയമായിട്ടായിരുന്നു ഇരുവരുടേയും രാജി പ്രഖ്യാപനം. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ ദേശീയ സംഘട്നയില്‍ (ഐഫെക്) ഫെഫ്‌കയ്ക്ക് അഫിലിയേഷന്‍ ലഭിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് തങ്ങളുടെ രാജിയെന്നാണ് ബി.ഉണ്ണികൃഷണന്‍ വ്യക്തമാക്കിയത്. ജനറല്‍ കൌണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ കണ്ടെത്തും വരെ കണ്‍‌വീനര്‍ സ്ഥാനത്തു തുടരുവാന്‍ ബി.ഉണ്ണികൃഷണോട് ഫെഫ്ക കോര്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി

September 24th, 2011
Kerala_High_Court-epathram
കൊച്ചി: കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു. ഇതു സാധാരണ കേസല്ലെന്നും സര്‍ക്കാരിനെതിരെയും പ്രമുഖരായ മറ്റു ചിലര്‍ക്കെതിരേയും ഗൌരവമുള്ള ആരോപണങ്ങള്‍ ഉണ്ട്. ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുകയാണെന്നും  ഹൈക്കോടതി  പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോളും അന്വേഷണം തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസ് ഡയറിയും കേസിന്റെ അന്വേഷണ പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. ഇതുവരെ 84 സാക്ഷികളില്‍ നിന്നും മൊഴിവെടുത്തതായും ഇവരില്‍ നിന്നും 56 രേഖകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം കാര്യമായി തന്നെ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഇനിയും വാദം തുടരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആറു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
Next »Next Page » സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine