തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

December 13th, 2011

koothambalam-trissur-epathram

തൃശൂര്‍: തൃശൂര്‍ രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ കൂത്തമ്പലം കത്തിച്ചതാണ് എന്ന് സൂചന. കത്തിയ തൂണിന് അരികില്‍ നിന്നും വെടി മരുന്നിന്റെ അംശം കണ്ടെത്തിയതാണ് സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണം, കൂടാതെ പ്രദേശത്ത്‌ വെടി മരുന്നിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി സാക്ഷികള്‍ പറയുന്നു. ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍ സംഭവം നടന്ന ഇടം പരിശോധന നടത്തയ ശേഷം വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറും. ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അട്ടിമറിയാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും

December 13th, 2011

wayanad_pass-epathram

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ജനുവരി രണ്ടിന് തുടങ്ങി ഒരുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കും. ലോറികള്‍ക്കായി അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിക്കും. മൈസൂര്‍- ഗോണികുപ്പ – തലശ്ശേരി, ബാവലി -മാനന്തവാടി-തലശ്ശേരി, കല്‍പ്പറ്റ-നിലമ്പൂര്‍, ഗുണ്ടില്‍പ്പേട്ട – പാലക്കാട്- കോയമ്പത്തൂര്‍, കല്‍പ്പറ്റ- വൈത്തിരി- തരുവണ-കുറ്റ്യാടി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍. തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രവൃത്തി സമയം തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഡോ. പി. ബി. സലീം അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ എം. എല്‍. എമാരായ സി. മോയിന്‍കുട്ടി, എം. വി. ശ്രേയാംസ്കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. എല്‍. പൗലോസ്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: ,

Comments Off on വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും

സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

December 13th, 2011

chip-inside-soap-epathram

തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത്‌ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത്‌ വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

-

വായിക്കുക: , ,

Comments Off on സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

December 13th, 2011

pick-pocket-epathram

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍റെ ബാഗില്‍നിന്ന് സിബ്ബ്‌ കുത്തിത്തുറന്ന്‌ സാധനങ്ങള്‍ മോഷ്ടിച്ചു. . അബുദാബിയില്‍ നിന്നും വന്ന ഇത്തിഹാദ് എയര്‍വെയ്സില്‍ യാത്രചെയ്ത ചെമ്മലശ്ശേരി സ്വദേശി നെല്ലിശ്ശേരി ഷമീറിന്‍റെ ബാഗില്‍നിന്നാണ് മൊബൈല്‍ ഫോണ്‍, വാച്ച്, കൂളിങ് ഗ്ളാസ് തുടങ്ങിയവ നഷ്ടപ്പെട്ടത്. ബാഗിന്‍റെ സിബും ലോക്കും തുറക്കാതെ പേനയുടെ മുന ഉപയോഗിച്ച് സിബ് അടര്‍ത്തി സാധനങ്ങള്‍ മോഷ്ടിച്ചതായാണ് സംശയം. തിരക്ക്മൂലം ഏതാനും യാത്രക്കാരുടെ ഹാന്‍ഡ്ബാഗേജുകള്‍ അടുത്ത ദിവസത്തെ ഫ്ലൈറ്റില്‍ വിടാം എന്ന് പറഞ്ഞ് അധികൃതര്‍ വാങ്ങുകയായിരുന്നു. വ്യാഴാഴ്ച ബാഗേജ് കരിപ്പൂരില്‍ എത്തിയതായി വിവരം കിട്ടിയതനുസരിച്ച് ചെന്നതായിരുന്നു. വിമാനത്താവളത്തില്‍ തന്നെ പരിശോധിച്ച് മുഴുവന്‍ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തി എങ്കിലും വീട്ടിലെത്തിയതിനു ശേഷമാണ് ബാഗിനുള്ളില്‍ സാധനങ്ങളുടെ കാലിക്കൂടുകള്‍ മാത്രമാണെന്ന് മനസ്സിലായത്. വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത് പെട്ടികള്‍ അടച്ച നിലയിലായിരുന്നു. എന്നാല്‍ ബാഗ് കൈപ്പറ്റുന്ന സമയത്ത് പരാതിപ്പെടാത്തതിനാല്‍ പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി സൈബര്‍സെല്ലിന് പരാതി നല്‍കി. സമാന സംഭവങ്ങള്‍ അടുത്തിടെ പലതവണ നടന്നിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും

December 12th, 2011

ramesh-chennithala-epathram

ശബരിമല: മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യു. ഡി. എഫില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചിന് പകരം ആറ് മന്ത്രിമാരെ വരെ ആവശ്യപ്പെടാനുള്ള അവകാശം ലീഗിനുണ്ട്, എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും കാര്യങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

-

വായിക്കുക: , ,

Comments Off on അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും


« Previous Page — « Previous « മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു
Next » — Next Page » കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine