കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
അബ്ദുല്‍ കാദെര്‍ ജയിച്ചതും തോറ്റതും ഗുരുവായൂര്‍ നിവാസികള്‍ക്ക് ഒന്നു പോലെയാണ്‍. ഗുരുവായൂരിന്റെ വികസനത്തിന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍, എന്നുവരും.