കണ്ണൂരില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരു മുറുകുന്നു

September 11th, 2011
Congress-Kerala-epathram
കണ്ണൂര്‍: കണ്ണൂരില്‍ കെ.സുധാകരന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനും തമ്മിലുള്ള ഗ്രൂപ്പ് പോരു മുറുകുന്നു. രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ താന്‍ എം.പി സ്ഥാനം രാജിവെക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സജിത്‌ലാലിന്റെ രക്തസാക്ഷി ഫണ്ട് കുടുമ്പത്തിനു നല്‍കിയില്ലെന്നതടക്കം സുധാകരനെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം  ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്. സജിത് ലാലിന്റെ കുടുമ്പത്തിനുള്ള സഹായധനം വിതരണം ചെയ്തതാണെന്നും അത് കൈപറ്റിയതായി സജിത് ലാലിന്റെ സഹോദരന്‍ വ്യക്തമാക്കിയതാണെന്നും എന്നാല്‍ തുടര്‍ന്നും ആരോപണം മുന്നയിക്കുന്ന രാമകൃഷ്ണന്‍ തെറ്റു തിരുത്തുവാന്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരനെതിരെ പ്രസ്ഥാവന നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാമകൃഷ്ണനെ ഒരു സംഘം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിനു മുമ്പില്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടയില്‍ കെ.സുധാകനെതിരെ കണ്ണൂരില്‍ പോസ്റ്ററുകളും നോട്ടീസുകളും പ്രത്യക്ഷപ്പെടുവാനും തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ കരുത്തനായ നേതാവായ കെ.സുധാകരനും ഡി.സി.സി പ്രസിഡന്റ് രാമകൃഷ്ണനും തമ്മില്‍ ഉള്ള അഭിപ്രായ ഭിന്നത കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതിവിരുദ്ധ പോരാട്ടത്തിനു പിന്തുണ പൊതുജനം:വി.എസ്

September 11th, 2011
vs-achuthanandan-epathram
തിരുവനന്തപുരം;അഴിമതിക്കെതിരായ പോരാട്ടത്തിനു തനിക്ക് ജനങ്ങളുടെ പിന്തുണയും കേസു നടത്തിപ്പിന് പണവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കെതിരെ താന്‍ നടത്തുന്ന കേസിന്റെ നടത്തിപ്പു ചിലവുകള്‍ പിന്നീട് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസു നടത്തുന്നതിന് തനിക്ക് പണം നല്‍കുന്നവരില്‍ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ളവരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ പോകുന്നില്ലെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.
പ്രമുഖരായ അഭിഭാഷകരെ വച്ചുകൊണ്ട് കേസ് നടത്തുന്നതിനാവശ്യമായ പണം എവിടെ നിന്നും ലഭിക്കുന്നു എന്ന് വി.എസ്.വിശദീകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി

September 11th, 2011
കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ വനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ സുരക്ഷിതരായി തിരിച്ചെത്തി. ഉനൈസ്, റിസ്‌വാന്‍, അസ്കര്‍, സിറാജ് എന്നിവരാണ്  വഴിതെറ്റിയതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍  ഒരു ദിവസം കഴിച്ചുകൂട്ടേണ്ടി വ്നനത്. രാവിലെ വനത്തിനുള്ളില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് ഉള്‍ക്കാട്ടില്‍ അകപ്പെടുകയായിരുന്നു.  അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ അന്വേഷിച്ചു പോയ പോലീസുകാര്‍ക്കും വഴിതെറ്റിയിരുന്നു.
മൊബൈല്‍ ഫോണ്‍ വഴി തങ്ങള്‍ സുരക്ഷിതരാണെന്ന് വിദ്യാര്‍ഥികള്‍ വീട്ടുകാരെ അറിയിച്ചു. നാട്ടുകാരും പോലീസും കേരള-കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും വനത്തിനുള്ളില്‍ ഏതു ഭാഗത്താണ് ഇവര്‍ അകപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കുവാനും സാധിച്ചില്ല. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ കൊടിങ്കലില്‍ ഉള്ള ആദിവാസി കോളനിയില്‍ ഇവ എര്‍ത്തിപ്പെടുകയായിരുന്നു. അവശരായി കാണപ്പെട്ട ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ആദിവാസികള്‍ ചെയ്തു കൊടുത്തു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാനോ എക്സല്‍ കമ്പനി എം.ഡി.യെ കേരളാ പോലീസിനു കൈമാറി

September 11th, 2011

harish-maddineni-epathram

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പ്‌ കേസില്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായ കമ്പനി എം. ഡി. ഹരീഷ് മദനീനിയെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളാ പോലീസിനു കൈമാറി. ഉന്നത സ്വാധീനമുള്ള ഇയാളുടെ അറസ്റ്റ് ഏറെ വൈകിയത്‌ നേരത്തെ വിവാദം ആയിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണു പോലീസ്‌ പറഞ്ഞു പോന്നത്. കമ്പനിയുടെ വില്‍പ്പന നികുതി കോടികള്‍ കൈക്കൂലി വാങ്ങി 22 കോടിയില്‍ നിന്നും 7 കോടിയാക്കി കുറച്ച വില്‍പ്പന നികുതി വകുപ്പ്‌ അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അശരണര്‍ക്ക് ഓണ സദ്യയുമായി യുവ സംഘം

September 11th, 2011

onam-social-message-epathram

കോഴിക്കോട്‌ : ഓണ ദിവസം മലയാളക്കരയാകെ ഉത്സാഹത്തിമര്‍പ്പില്‍ സദ്യ ഉണ്ണാന്‍ ഇരിക്കുമ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ കൊട്ടൂളിയില്‍ ഒരു സംഘം കുട്ടികള്‍ തെരുവ്‌ വാസികള്‍ക്ക് ഓണ സദ്യ എത്തിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ പ്രദേശത്ത്‌ ഈ സവിശേഷമായ സമ്പ്രദായം എല്ലാ ഉത്സവകാലത്തും നടക്കുന്നു. രാവിലെ സദ്യ വട്ടങ്ങള്‍ തയ്യാറാക്കുന്ന ഇവിടത്തെ വീട്ടുകാരെല്ലാം തങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണത്തിലെ ഒരു പങ്ക് പൊതികളിലാക്കി ഈ കുട്ടി സംഘത്തെ ഏല്‍പ്പിക്കുന്നു. കുട്ടികള്‍ ഏറെ ഉത്സാഹത്തോടെ ഈ ഭക്ഷണ പൊതികള്‍ തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എത്തിച്ചു കൊടുക്കുന്നു. നൂറു കണക്കിന് തെരുവ്‌ വാസികളാണ് ഇത്തവണ ഇവിടെ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടത്.

കൊട്ടൂളിയിലെ യുവധാരാ ക്ലബ്ബാണ് ഈ ഉദ്യമത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. രാവിലെ 11 മണിയോടെ ക്ലബ്ബിന്റെ പ്രവര്‍ത്തകരായ കുട്ടികള്‍ സമീപത്തെ വീടുകളില്‍ എത്തുന്നു. വീട്ടുകാര്‍ അവര്‍ പാചകം ചെയ്ത ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു ഇവര്‍ക്ക് പൊതിഞ്ഞു നല്‍കുന്നു. ഇവര്‍ ഈ പൊതികള്‍ തെരുവില്‍ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നു. പാവപ്പെട്ടവരോടുള്ള പരിഗണന എത്ര മഹത്തരമാണ് എന്ന സന്ദേശമാണ് ഈ ഉദ്യമത്തിലൂടെ തങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് സംഘാംഗങ്ങള്‍ പറയുന്നു.

(വാര്‍ത്ത കടപ്പാട് : ഹിന്ദു ദിനപത്രം)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു
Next »Next Page » നാനോ എക്സല്‍ കമ്പനി എം.ഡി.യെ കേരളാ പോലീസിനു കൈമാറി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine