- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ
കണ്ണൂര്‍ : കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തിന് ഒരു കാലഘട്ടത്തില്‍ ആശയപരമായ കരുത്ത് പകരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പണ്ഡിതനും, എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പ്രൊഫ. എം. എന്‍ വിജയന്‍ ഓര്‍മ്മയായിട്ട് 4 വര്‍ഷം തികയുന്നു. ജീവിതത്തെയും സാഹിത്യത്തെയും മനശ്ശാസ്ത്രയും മാര്‍ക്സിസവും കൊണ്ട് അപഗ്രഥിച്ച് മലയാള സാഹിത്യത്തെയും മലയാളിയുടെ ചിന്താ ധാരയെയും ഏറെ സ്വാധീനിക്കുകയും ചെയ്ത വിജയന്‍ മാഷ് തങ്ങളുടെ ബൌദ്ധിക ഗുരുവാണെന്ന് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 3ന്, പാഠം മാസികയിലെ ലേഖനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡണ്ട് നല്‍കിയ മാന നഷ്‌ട്ട കേസിനെ പറ്റി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ഹൃദയാഘാതം വന്ന് അദ്ദേഹം മരണമടഞ്ഞത് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
- ജെ.എസ്.
വായിക്കുക: ഓര്‍മ്മ, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം
തൃശൂര്‍ : കേരളത്തിലെ പരിസ്ഥിതി – പ്രതിരോധ – മനുഷ്യാവകാശ – സാമൂഹ്യ മേഖലകളില്‍ ഇടപെട്ടു വരുന്ന പ്രവര്‍ത്തകരുടെയും താല്‍പര്യമുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംസ്ഥാന തല ഒത്തുചേരല്‍ ഗാന്ധിയന്‍ വര്‍ത്തമാനം ഒക്ടോബര്‍ 5 മുതല്‍ 9 വരെ തൃശൂര്‍ കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്ക്കൂളില്‍ വെച്ച് നടക്കും. പ്രമുഖ സര്‍വോദയ പ്രവര്‍ത്തകനും മഹാത്മജിയുടെ കൂടെ 20 വര്ഷം ചിലവിട്ട ആളുമായ നാരായണ്‍ ദേസായി പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 5ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനം തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ പണ്ഡിതനും ബുദ്ധ സന്യാസിയുമായ പ്രൊഫ. സാംധോങ്ങ് റിംപോച്ചെ നിര്‍വഹിക്കും.വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംവാദങ്ങള്‍, പങ്കുവെപ്പുകള്‍ എന്നിവയ്ക്ക് പുറമെ ബദല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനവും നടക്കും. 5 ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും.
കൂടിച്ചേരലില്‍ പങ്കെടുക്കുന്നതിന് 200 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547698740, 9447115073 എന്നീ നമ്പരുകളിലോ k.sahadevan at gmail dot com എന്ന ഈമെയിലിലോ ബന്ധപ്പെടുക.
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം
കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.
75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ് ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്.
- ജെ.എസ്.
തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു
സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ് മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
- ജെ.എസ്.
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍