തേഞ്ഞിപ്പാലം:  വ്യാജ പാസ്പോര്‍ട്ടുമായി മുപ്പത് വര്‍ഷമായില്‍ കേരളത്തില്‍ ജീവിക്കുന്ന  ഇറാന്‍ കാരന്‍ പോലീസ് പിടിയിലായി. ചംഗിസ് ബഹാദുരി(58) എന്ന ഇറാനിയാണ്   അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ കേരളത്തില്‍ താമസിച്ചിരുന്നത്.   ഇറാനിലെ റുസ്താനി ബഹാരിസ്ഥാന്‍  സ്വദേശിയായ ബഹാദുരി ആദ്യം ഇറാന്‍  പാസ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജരേഖകള്‍ ചമച്ച്  1999-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തു. ഇതുപയോഗിച്ച് പലതവണ  വിദേശയാത്രകള്‍ നടത്തി. ചേലമ്പ്ര ഇടിമൂഴിക്കലില്‍ വീടും സ്ഥലവും വാങ്ങി  കുടുമ്പ സമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. സൂചനകള്‍ ലഭിച്ചതിനെ  തുടര്‍ന്ന് തിരൂരങ്ങാടി സി.ഐ. ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം തേഞ്ഞിപ്പാലം  എസ്.ഐയും സംഘവുമാണ്  ഇയാളെ പിടികൂടിയത്. വിദേശ പൌരത്വം മറച്ചു വച്ച് വ്യാജ  രേഖകളുടെ സഹായത്തോടെ  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്തതിനും ചേലമ്പ്രയില്‍  സ്വത്ത് വാങ്ങിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
1981-ല്‍ ദുബായില്‍ വച്ച് ബഹാദുരി  കൊണ്ടോട്ടിക്കാരിയായ ആയിഷയെന്ന മലയാളിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക്  ആറുമക്കള്‍ ഉണ്ട്. പിന്നീട് ആയിഷയെ ഉപേക്ഷിച്ച് ഇയാള്‍ അവരുടെ സഹോദരി  സഫിയയെ വിവാഹം  കഴിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം  കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകള്‍  നടത്തുന്ന ഇയാള്‍ അടുത്തിടെയാണ് കേരളത്തില്‍ മടങ്ങി എത്തിയത്.   ഒരു ഇറാന്‍  പൌരന്‍ ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ഇന്ത്യന്‍ പൌരനായി മലബാറില്‍  കുടുംബജീവിതം നയിച്ചുവരികയായിരുന്നു എന്നത് സുരക്ഷാ വീഴ്ചയായി കരുതുന്നു.
 
 
 
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പ്രവാസി
			 
		
മലപ്പുറത്തിന്റെ ഗുണം മുപ്പതുവര്‍ഷമായി വ്യാജ പൌരത്വം മറച്ചുവച്ച് അയാള്‍ക്ക് ജീവിക്കുവാനായി.
വോട്ടവകാശം കൂടെ ഉണ്ടോന്ന് തിരക്കിയേക്ക്