തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്‌തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്‌തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക് എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.
-