കാണാതായ ആനയെ പോലീസ് പൊക്കി

October 8th, 2011
elephant-epathram
മലപ്പുറം: കാണ്മാനില്ല മോഷണം പോയി തുടങ്ങിയ പരാതികള്‍ പോലീസു കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച പരാതി കണ്ട് ശരിക്കും ഒന്ന് ഞെട്ടി. കാരണം കാണാതായത് മാലയോ വളയോ അല്ല കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ആണ്. തേഞ്ഞിപ്പാലം പോലീസിനാണ് കൂപ്പില്‍ പണിക്ക് പോയ “മോഹനന്‍” എന്ന ആനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ്  റാഫിയായിരുന്നു പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാണാതായ ആനയെ കണ്ടെത്തുകയും ചെയ്തു. ആന ഒറ്റക്കല്ല കൂടെ പാപ്പാനും ഉണ്ട്. ആനയേയും പാപ്പാനേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആന പോലീസ് സ്റ്റേഷനില്‍ കയറിയ  വിവരം അറിഞ്ഞ് ധാരാളം ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. ഇതിനിടയില്‍ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ചു കൊണ്ട് പള്ളിക്കല്‍ സ്വദേശിയായ അഷ്‌റഫും എത്തി. 13 വയസ്സുള്ള ഈ ആനക്കുട്ടിയെ കഴിഞ്ഞ ആഗസ്റ്റില്‍ നാഗര്‍കോവിലില്‍ നിന്നും വാങ്ങിയതാണെന്നാണ് അഷ്‌റഫിന്റെ വാദം. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫോറം 60 യും ആനയുടെ മൈക്രോ ചിപ് സംബന്ധിച്ച രേഖകളും ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ആനയുടെ സംരക്ഷണം തല്‍ക്കാലം അഷ്‌റഫിനെ ഏല്പിച്ചു. സ്റ്റേഷനുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കം നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്ന ആന സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ പിഴുതു തിന്നു തല്‍ക്കാലം വിശപ്പടക്കുന്ന തിരക്കിലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കാണാതായ ആനയെ പോലീസ് പൊക്കി

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി

October 5th, 2011

thriuvambaadi-epathram

തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍‌സിഫ് ജഡ്ജി എന്‍.വി.രാജു ഉത്തരവിട്ടു. എസ്.എന്‍.ഡി.പി യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി സദാനന്ദന്‍, തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രന്‍ തുടങ്ങിയര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 1967 ലെ ഭരണസമിതി പാസാക്കിയ നിയമാവലിയനുസരിച്ച് അംഗത്വം സവര്‍ണ്ണര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അവര്‍ണ്ണരെന്ന് പറഞ്ഞ് ചിലരെ തിരുവമ്പാടി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി

ശോഭാ ജോണ്‍ അറസ്റ്റില്‍

October 5th, 2011

shobha-john-epathram

ബാംഗ്ലൂര്‍: തന്ത്രിക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശോഭാ ജോണ്‍ അറസ്റ്റിലായി. വരാപ്പുഴ പീഡന ക്കേസിലാണ് ഇവരെ ബാംഗ്ലൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പറവൂര്‍ സി. ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ശോഭാ ജോണിനെ കൂടാതെ ബച്ചു റഹ്മാന്‍, കേപ്പ അനി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശോഭാ ജോണിന്റെ സുഹൃത്തു കൂടിയായ കേപ്പ അനി. കേരളത്തില്‍ ആദ്യത്തെ “വനിതാ ഗുണ്ട” എന്ന് അറിയപ്പെടുന്ന ശോഭാ ജോണ്‍ ബാംഗ്ലൂരിലെ ഒരു കെട്ടിടത്തില്‍ ബലമായി താമസിപ്പിച്ച് തന്നെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി വരാപ്പുഴ കേസിലെ ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ശബരിമല മുന്‍ തന്ത്രിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പണവും സ്വര്‍ണ്ണവും അപഹരിക്കുകയും ചെയ്ത കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുണ്ടര്‍ട്ട് പുരസ്കാര ദാനം

October 3rd, 2011

dr-herman-gundert-epathram

കൊച്ചി: ഭാഷാ ഗവേഷണ പഠന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗുണ്ടര്‍ട്ട് അവാര്‍ഡ്‌ 2011ന് ഡോ. എം. സുഹറാബി, ഡോ. കെ. വി. തോമസ്‌, എന്‍. കെ. എ. ലത്തീഫ് എന്നിവര്‍ അര്‍ഹരായി. കെ. പി. സുധീര, ഡോ. എം. എസ്. മുരളീധരന്‍, ശാഹുല്‍ വാടാനപ്പള്ളി, കാതിയാളം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്‌.

2011 ഒക്ടോബര്‍ 3 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഷാ സംഗമത്തില്‍ കേന്ദ്ര ഭക്ഷ്യ – പൊതു വിതരണ മന്ത്രിയും ഗ്രന്ഥകാരനുമായ പ്രൊഫ. കെ. വി. തോമസ്‌ ജേതാക്കള്‍ക്ക്‌ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.

പി. എ. സീതി മാസ്റ്റര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ അഡ്വ. കെ. എ. ജലീല്‍ അദ്ധ്യക്ഷന്‍ ആയിരിക്കും. കെ. പി. ധന പാലന്‍ എം. പി., കൊച്ചി നഗര സഭ ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി. എന്നിവര്‍ ജേതാക്കള്‍ക്ക്‌ പൊന്നാട അണിയിക്കും. പ്രൊഫ. എം. തോമസ്‌ മാത്യു, എം. വി. ബെന്നി, ജോണ്‍ ഫെര്‍ണാണ്ടസ്, അബ്ദുല്ല മട്ടാഞ്ചേരി, എച്ച്. ഇ. മുഹമ്മദ്‌ ബാബുസേട്ട്, കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ്‌ ചാപ്റ്റര്‍ പ്രസിഡണ്ട് കെ. എ. ജബ്ബാരി, അഡ്വ. പി. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല

October 3rd, 2011
madani-epathram
ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം ബോംബ് കണ്ടെടുത്ത കേസിന്റെ  ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല. പകരം ബാംഗ്ലൂരിലെ സി.ജെ.എം കോടതി ഹാളില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്.  ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന  മദനിയെ വിമാന മാ‍ര്‍ഗ്ഗം കോയമ്പത്തൂരില്‍ കൊണ്ടു വരുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ അസൌകര്യം ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മദനിയെ കോടതിയില്‍ ഹജരാക്കുവാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാന്‍ മദനി വിസ്സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on മദനിയെ കോയമ്പത്തൂരില്‍ കൊണ്ടുവരില്ല


« Previous Page« Previous « പയ്യന്നൂര്‍: ടെക്‍സ്റ്റൈല്‍ ഷോപ്പിന്റെ ഡ്രസ്സിങ്ങ് റൂമില്‍ ഒളിക്യാമറ വച്ചതിന് യുവാവ് അറസ്റ്റില്‍
Next »Next Page » ഗുണ്ടര്‍ട്ട് പുരസ്കാര ദാനം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine