എറണാകുളം: നമ്മുടെ ജനാധിപത്യം പക്വത ആര്ജ്ജിക്കാതെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധികാര ദുര്‍വിനിയോഗത്തിലും അടിമുടി അടിമുടി മുങ്ങി അഴികിയാര്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആരാണ് ആശ്രയം? അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ എങ്ങോട്ട് പോകും? ജനങ്ങള്‍ ധര്‍മ്മ സങ്കടങ്ങളില്‍ അലയുമ്പോള്‍ അവര്‍ കണ്ടെത്തുന്ന വഴികളാണ് ചെറിയ ചെറിയ ജനകീയ പ്രതിരോധ ശൃംഖലകള്‍, ആ ശൃംഖലകള്‍ക്ക് ആശയപരമായ വ്യക്തത കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ ഫലങ്ങളില്‍ ഒന്നാണ് ഫിഫ്ത് എസ്റ്റേറ്റ്.
ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളം ജില്ലാ കൂട്ടായ്മ നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം സൌത്തിലുള്ള ശിക്ഷക്ഭവന്‍ ഹാളില്‍ ചേരും. സമ്മേളനത്തില്‍ ബി. ആര്‍. പി. ഭാസ്കര്‍, സാറാ ജോസഫ്, കെ. വേണു, പി. എം. മാനുവല്‍ എന്നിവര്‍ പങ്കെടുക്കും. ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യങ്ങളോട് താല്പര്യമുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കണമെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക തങ്കച്ചന്‍ കോന്നുള്ളി – 9447368391, വിനോയ് കുമാര്‍ ടി. കെ. (ജില്ലാ കോ-ഓഡിനേറ്റര്‍) – 9995777263
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, പ്രതിരോധം, മനുഷ്യാവകാശം